സിജു വില്‍സന്റെ വരയന്‍ മെയ് 28ന് തിയേറ്ററുകളില്‍  

981 0

സിജു വില്‍സണ്‍ നായകനായി, ജിജോ ജോസഫ് സംവിധാനം ചെയ്ത 'വരയന്‍' റിലീസിനൊരുങ്ങുന്നു. ലോക്ക് ഡൗണിനു മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ് റിലീസിനു തയ്യാറായിരുന്നതാണ് ചിത്രം. തീയേറ്ററുകള്‍ സജീവമാകാന്‍ കാത്തിരിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
 
സിജു വില്‍സണോടൊപ്പം മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ലിയോണ, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മെയ് 28-ന് ചിത്രം തിയേറ്ററുകളില്‍ റീലീസ് ചെയ്യുന്നതായി സത്യം സിനിമാസ് ഔദ്യോഗികമായി അറിയിച്ചു.

ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ എഴുതിയ വരയന്‍, സത്യം സിനിമാസിന്റെ ബാനറില്‍ എ. ജി. പ്രേമചന്ദ്രനാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം രജീഷ് രാമന്‍, ചിത്രസംയോജനം ജോണ്‍കുട്ടി, സംഗീതം പ്രകാശ് അലക്സ്, ഗാനരചന ബി.കെ. ഹരിനാരായണന്‍, പ്രോജക്റ്റ് ഡിസൈന്‍ ജോജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, ആര്‍ട്ട് നാഥന്‍ മണ്ണൂര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആല്‍വിന്‍ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍, മേക്കപ്പ് സിനൂപ് ആര്‍, സൗണ്ട് ഡിസൈന്‍ വിഘ്നേഷ്, കിഷന്‍ & രജീഷ്, സൗണ്ട് മിക്സ് വിപിന്‍ നായര്‍, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്, മാര്‍ക്കറ്റിംഗ് എം.ആര്‍ പ്രൊഫഷണല്‍.

Related Post

ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും ശ്രീനിവാസന്‍  

Posted by - May 7, 2019, 08:03 pm IST 0
കൊച്ചി: ദിലീപ് വിഷയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ മൗനം പാലിച്ചു പോരുന്ന സമയത്ത് നടനും സംവിധായകനുമായ ശ്രീനിവാസന്റെ തുറന്നു പറച്ചില്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍…

മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; മഞ്ജു വാര്യര്‍ നായിക; ബിജു മേനോന്‍ നായകന്‍  

Posted by - May 9, 2019, 07:22 pm IST 0
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സഹോദരി മഞ്ജു വാര്യരെ നായികയാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍…

മാര്‍ഗംകളിവേഷത്തില്‍ മോഹന്‍ലാല്‍; ഇട്ടിമാണിയിലെ ചിത്രം ആരാധകരേറ്റെടുത്തു  

Posted by - May 20, 2019, 01:14 pm IST 0
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ മാര്‍ഗംകളി വേഷത്തിലെത്തുന്ന മോഹന്‍ലാലിന്റെ ചിത്രം പുറത്തുവന്നതോടെ അതിവേഗമാണ് ശ്രദ്ധപിടിച്ചുപറ്റിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഇട്ടിമാണി…

ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി

Posted by - Apr 27, 2019, 10:54 am IST 0
നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി നിര്‍മ്മിച്ച ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി. റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍…

പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ  

Posted by - Mar 12, 2021, 08:57 am IST 0
ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍…

Leave a comment