കേവലം ഒരു ശബ്ദമല്ലായിരുന്നു; ഗോപനെ അനുസ്മരിച്ച് സംവിധയകന്‍ ജിസ് ജോയിയുടെ കുറിപ്പ്  

298 0

വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ പരിചയപ്പെടുത്താന്‍ ഉപയോഗിച്ച ശബ്ദത്തിനുടമ ഗോപനെ അനുസ്മരിച്ച് സംവിധായകന്‍ ജിസ്സ് ജോയ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചത്.

ജിസ് ജോയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

കേവലം ഒരു ശബ്ദമല്ലായിരുന്നു ??????

വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന എന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ , തുടക്കത്തിലെ ഉള്ള ശബ്ദം ( നരേഷന്‍ ) ഗോപന്‍ ചേട്ടന്റേതായിരുന്നു ( ശ്വാസകോശം -പുകവലി പാടില്ല പരസ്യത്തിലൂടെ പ്രശസ്തമായ ശബ്ദത്തിനുടമ )

മലയാള സിനിമയില്‍ സ്ഥിരം നരേഷന്‍ പലപ്പോഴും പ്രമുഖരായ ഏതാനും സംവിധായകരോ ശ്രീനിയേട്ടനോ ഒക്കെ ആണ് ചെയ്യാറ് എന്റെ സിനിമയില്‍ അതൊന്നു മാറ്റി പിടിക്കാം എന്ന് കരുതി , നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെ ചെയ്യാം എന്ന് ഗോപന്‍ ചേട്ടന്‍ സമ്മതിച്ചു ! ഞാന്‍ ഇവിടെനിന്നു ട്രാക്ക് ഡബ് ചെയ്തു അയച്ചു കൊടുത്തു , അതു കേട്ടു ഡല്‍ഹിയിലെ ഏതോ സ്റ്റുഡിയോയില്‍ പോയി ഡബ് ചെയ്ത് എനിക്ക് അയച്ചു തന്നു കേട്ടപ്പോള്‍ ഞാന്‍ ഒരുപാട് ചിരിച്ചു ! നന്ദി പറയാന്‍ ഞാന്‍ വിളിച്ചപ്പോള്‍ എന്നോട് പരിഭവം പോലെ പറഞ്ഞു ' എന്തോ , സിനിമയില്‍ എന്റെ ശബ്ദം അങ്ങനെ ആരും ഉപയോഗിച്ചിട്ടില്ല , എനിക്ക് ഏറെ ആഗ്രഹം ഉണ്ടായിരുന്നിട്ടും. എന്ത് തോന്നി എന്റെ വോയ്‌സ് ഈ സിനിമയില്‍ ഉപയോഗിക്കാന്‍ ?' ഞാന്‍ പറഞ്ഞു 'പുതുമ'. പിന്നെ ചേട്ടന്റെ ശബ്ദം ഒരു ഫ്ലാഷ് മോബിന്റെ എഫക്ട് എനിക്ക് ചെയ്യാറുണ്ട് , അത് സിനിമയിലൂടെ പ്രേക്ഷകര്‍ക്കും നല്കാന്‍ ആയാല്‍ നല്ലതല്ലേ ? അദ്ദേഹം അത് കേട്ടു ഏറെ ചിരിച്ചു സിനിമയ്ക്ക് ആശംസ അറിയിച്ചു ഫോണ്‍ വെച്ചു ഏറെ നാള്‍ കഴിഞ്ഞു സിനിമ ഡല്‍ഹിയില്‍ കണ്ടതിനു ശേഷം എന്നെ ഫോണില്‍ വിളിക്കുകയും കേരളത്തില്‍ വരുമ്പോള്‍ നമുക്ക് കാണാം എന്ന് പറയുകയും ചെയ്തു
വിജയ് സൂപ്പറും പൗര്‍ണ്ണമിയും കണ്ട എത്രയോ പേര്‍ എന്നെ വിളിച്ചു അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കാന്‍ തോന്നിയതു നന്നായെന്ന് പറഞ്ഞു

ഇന്നലെ ഒരു പ്രമുഖ സംവിധായകന്‍ എന്റെ കയ്യില്‍ നിന്നും ഗോപന്‍ ചേട്ടന്റെ നമ്പര്‍ വാങ്ങി , ഒരു പരസ്യം ഡബ് ചെയ്യിക്കാന്‍ അടുത്ത ആഴ്ചയാണ് ഡബ്ബിങ് അതിനു മുന്‍പ് എന്നോടൊന്ന് വിളിച്ചു ഗോപന്‍ ചേട്ടന്റെ അടുത്ത് ശിേൃീറൗരല ചെയ്യണമെന്നും സംവിധായക സുഹൃത്തു ആവശ്യപ്പെട്ടു ഞാന്‍ സമ്മതിച്ചു

പെട്ടന്ന് ഇപ്പോ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ വിശ്വസിക്കാനാവുന്നില്ല എല്ലാ വേര്‍പാടും അങ്ങനെ ആണല്ലോ അല്ലെ

അതെ , നമുക്ക് ഇദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ലഭിച്ചിരുന്നത് ഒരു ഫ്ലാഷ് മോബ് കാണും പോലുള്ള ഊഷ്മളതയും ഉണര്‍വും ആയിരുന്നു ആലോചിച്ചു നോക്കുമ്പോള്‍ മറ്റാരും ഇല്ല ഒരു ശബ്ദം കൊണ്ട് മാത്രം അതൊക്കെ നമ്മിലുളവാക്കാന്‍

സിനിമയില്‍ അദ്ദേഹത്തിന്റെ ശബ്ദം കൊണ്ടുവരാന്‍ ഒരു നിയോഗമായതിന് പിന്നിലും ഉണ്ടാകും എന്തേലുമൊക്കെ നിയോഗങ്ങള്‍ .. ഇപ്പോ എനിക്കതു അറിയില്ല …
ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത പ്രിയ ഗോപന്‍ ചേട്ടന് വേദനയോടെ വിട .. പ്രണാമം
അങ്ങയുടെ ശബ്ദം ' കേവലം ഒരു ശബ്ദമല്ലായിരുന്നു ഞങ്ങള്‍ക്ക് ' ??????

Related Post

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്  

Posted by - Feb 27, 2021, 03:22 pm IST 0
സംവിധായകന്‍ അലി അക്ബര്‍ തന്റെ പുതിയ ചിത്രത്തിലെ നായക കഥാപാത്രത്തെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി. 'ഇതാണ് എന്റെ വാരിയംകുന്നന്‍..' എന്ന് പറഞ്ഞ് തലൈവാസല്‍ വിജയ്യെയാണ് അലി അക്ബര്‍ പരിചയപ്പെടുത്തിയത്.…

പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ  

Posted by - Mar 12, 2021, 08:57 am IST 0
ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍…

ബ്രദേഴ്‌സ് ഡേയുടെ സെറ്റില്‍ ലൂസിഫറിന്റെ വിജയാഘോഷം  

Posted by - May 24, 2019, 05:53 pm IST 0
അഭിനയത്തിലൂടേയും സംവിധാനത്തിലൂടേയും മലയാളികളുടെ പ്രിയങ്കരനായിക്കഴിഞ്ഞു പൃഥ്വിരാജ് സുകുമാരന്‍. നായകനായെത്തി വെള്ളിത്തിര കീഴടക്കി സംവിധായകന്റെ കുപ്പായമണിഞ്ഞ് അവിടെയും വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞു. മലയാള സിനിമയില്‍ ഇന്ന് ഏറ്റവും വിലമതിക്കപ്പെടുന്ന…

ടെലിവിഷന്‍താരം പ്രേക്ഷാ മെഹ്താ ജീവനൊടുക്കി

Posted by - May 26, 2020, 09:22 pm IST 0
ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്തു.ഇന്‍ഡോറിലെ വീട്ടിലാണ് താരം ആത്മഹത്യ ചെയ്തത്. ചൊവാഴ്ച രാവിലെ പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം…

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് വെള്ളിത്തിരയിലേക്ക് തുമ്പി നന്ദനയും  

Posted by - Mar 3, 2021, 09:30 am IST 0
പ്രശസ്ത നാടക നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്കൂടി അഭിനയ രംഗത്തേക്ക്. കൊട്ടാരക്കരയുടെ മൂത്ത മകള്‍ ജയശ്രീയുടെ ചെറുമകളും സിന്ധുവിന്റെയും ഗോപാലിന്റെയും മകളുമായ തുമ്പി…

Leave a comment