മനോഹരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു; വിനീത് എത്തുന്നത് ചിത്രകാരന്റെ വേഷത്തില്‍  

337 0

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ സിനിമയായ മനോഹരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അന്‍വര്‍ സാദിഖ് കഥയും തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തില്‍ വിനീത് എത്തുന്നത് ഒരു ചിത്രകാരന്റെ വേഷത്തിലെന്നാണ് സൂചന. പാലക്കാട് കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.  വികെ പ്രകാശ് ചിത്രത്തില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്.

അപര്‍ണ ദാസാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ദീപക് പറമ്പോള്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, അഹമ്മദ് സിദ്ധിഖ്, വി.കെ. പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോസ് ചക്കാലയ്ക്കല്‍, എ.കെ. സുനില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഏറ്റെടുത്തും ആശംസ നേര്‍ന്നും അജു വര്‍ഗീസും രംഗത്തെത്തിയിട്ടുണ്ട്.

Related Post

പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ  

Posted by - Mar 12, 2021, 08:57 am IST 0
ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍…

ദിലീപ് ആരാധകന്റെ കഥയുമായി 'ഷിബു' അടുത്ത മാസം തിയേറ്ററുകളില്‍  

Posted by - May 29, 2019, 06:33 pm IST 0
ദിലീപ് ഫാനായ യുവാവിന്റെ കഥയുമായി 'ഷിബു' അടുത്ത മാസം റിലീസിനെത്തും. സംവിധായകരായ  സത്യന്‍ അന്തിക്കാടിന്റെയും ലാല്‍ ജോസിന്റെയും സിനിമകളുടെ ആരാധകനായ നായകന്‍ സിനിമ പഠിക്കുന്നതും അതിനിടയില്‍ ഉണ്ടാകുന്ന…

 ജേജി ജോണ്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Posted by - Dec 24, 2019, 11:56 am IST 0
തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജേജി ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലാണ്  ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. അയല്‍വാസികള്‍…

ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍  

Posted by - Apr 30, 2019, 08:41 am IST 0
സാനിയ ഇയ്യപ്പന്റെ അഭ്യാസപ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  പ്രേതം2, ലൂസിഫര്‍, ക്യൂന്‍ എന്നി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സാനിയ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ താരമാണ്.…

ഐഎഫ്എഫ്‌കെ: 'ദിസ് ഈസ് നോട്ട് എ ബറിയല്‍'ന് സുവര്‍ണ്ണ ചകോരം; പ്രേക്ഷകരുടെ ഇഷ്ട ചിത്രം 'ചുരുളി'  

Posted by - Mar 6, 2021, 10:46 am IST 0
പാലക്കാട്: 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി 'ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്‌സ് എ റിസറക്ഷന്‍'. തെക്കന്‍…

Leave a comment