സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിന്റെ പാപ്പന്‍ ചിത്രീകരണം തുടങ്ങുന്നു  

277 0

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ ചിത്രീകരണത്തിന് നാളെ തുടക്കം. വെട്ടിയൊതുക്കിയ താടിയും മുടിയുമായുള്ള നായക കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടു. ഏറെക്കാലത്തിനുശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ 'മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പാല, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

'സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. 'പൊറിഞ്ചു മറിയം ജോസി'ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ്. പാപ്പന്റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. ഗോകുല്‍ സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായാണ്.

സണ്ണി വെയ്ന്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

Related Post

സംസ്ഥാന ചലച്ചിത്ര അവാർഡിന് 119 ചിത്രങ്ങൾ 

Posted by - Mar 2, 2020, 12:00 pm IST 0
ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കാൻ  119 മലയാള ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുണ്ട്. റിലീസ് ആയിട്ടില്ല…

'അശോകന്റെ ആദ്യ രാത്രി'; ദുല്‍ഖര്‍ നിര്‍മാതാവ്; സംവിധായകനുള്‍പ്പെടെ പുതുമുഖങ്ങള്‍  

Posted by - May 10, 2019, 11:13 pm IST 0
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാകുന്നു. 'അശോകന്റെ ആദ്യ രാത്രി' എന്ന സിനിമയാണ് ദുല്‍ഖര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. പൂജയുടെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ദുല്‍ഖറിന്റെ ഭാര്യ…

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ വരുന്നത് പത്തുഭാഷകളില്‍; ചിത്രീകരണം പൂര്‍ത്തിയായി; ക്രിസ്മസിനോ വിഷുവിനോ റിലീസ്  

Posted by - May 1, 2019, 09:53 am IST 0
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചരിത്ര ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പത്തു ഭാഷകളില്‍ മരക്കാര്‍ റീലിസ് ചെയ്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രമായി…

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് വെള്ളിത്തിരയിലേക്ക് തുമ്പി നന്ദനയും  

Posted by - Mar 3, 2021, 09:30 am IST 0
പ്രശസ്ത നാടക നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്കൂടി അഭിനയ രംഗത്തേക്ക്. കൊട്ടാരക്കരയുടെ മൂത്ത മകള്‍ ജയശ്രീയുടെ ചെറുമകളും സിന്ധുവിന്റെയും ഗോപാലിന്റെയും മകളുമായ തുമ്പി…

ടൊവിനോയുടെ 'കള' 25ന്; ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്  

Posted by - Mar 17, 2021, 02:06 pm IST 0
ടൊവിനോ തോമസിനെ നായകനാക്കി  രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള' മാര്‍ച്ച് 25ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ്…

Leave a comment