കെല്‍ട്രോണ്‍ അടക്കം പത്ത് സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി  

245 0

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തലുകള്‍ക്ക് തിരിച്ചടി. പത്തോളം  പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ ഇന്നത്തെ തല്‍സ്ഥിതി തുടരണമെന്നും പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടു.

കില, വനിതാ കമ്മീഷന്‍, കെല്‍ട്രോണ്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമന നടപടികളിലാണ് ഹൈക്കോടതി ഇടപെടല്‍. ഹര്‍ജിയില്‍ ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Related Post

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം  

Posted by - Jun 21, 2019, 07:08 pm IST 0
കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സാജന്‍ നല്‍കിയ അപേക്ഷയും നല്‍കിയ…

രജിസ്ട്രേഷന്‍ വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന്‍ തിങ്കളാഴ്ച തുടങ്ങില്ല  

Posted by - Feb 24, 2021, 03:05 pm IST 0
തിരുവനന്തപുരം: രാജ്യത്തെ രണ്ടാംഘട്ട വാക്സിന്‍ വിതരണം തിങ്കാഴ്ച ആരംഭിക്കുമെങ്കിലും സംസ്ഥാനത്ത് വാക്സിന്‍ വിതരണം വൈകിയേക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള രണ്ടാംഘട്ട വാക്സിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. രജിസ്ട്രേഷന്‍ നടപടികളടക്കം…

യൂണിവേഴ്‌സിറ്റി കോളജില്‍ പൊലീസ് പരിശോധന; കത്തികളും മദ്യക്കുപ്പികളും പിടിച്ചെടുത്തു  

Posted by - Jul 13, 2019, 09:02 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കൊളേജില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ എസ്എഫ്ഐ യൂണിറ്റ് റൂമില്‍ നിന്ന് മൂന്ന് കത്തികളും മദ്യക്കുപ്പികളും പിടിച്ചെടുത്തു. ഉച്ചയോടെ പൊലീസ് നടത്തിയ പരിശോധനയിലാണ്…

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: മൂന്നു പ്രതികള്‍ പിടിയില്‍  

Posted by - Jul 14, 2019, 07:30 pm IST 0
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ കേസില്‍ മൂന്ന് പ്രതികള്‍ കുടി പിടിയിലായി. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളായ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അദ്വൈത്, ആരോമല്‍,…

ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സഹായം നൽകാൻ മന്ത്രിസഭ തീരുമാനം 

Posted by - Dec 6, 2019, 04:21 pm IST 0
തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ  സ്‌കൂളിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം…

Leave a comment