അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്  

300 0

സംവിധായകന്‍ അലി അക്ബര്‍ തന്റെ പുതിയ ചിത്രത്തിലെ നായക കഥാപാത്രത്തെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി. 'ഇതാണ് എന്റെ വാരിയംകുന്നന്‍..' എന്ന് പറഞ്ഞ് തലൈവാസല്‍ വിജയ്യെയാണ് അലി അക്ബര്‍ പരിചയപ്പെടുത്തിയത്. 1921ലെ മലബാര്‍ കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിന് പുഴ മുതല്‍ പുഴവരെ എന്നാണ് പേരിട്ടിരിക്കുന്നത്.

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതെന്ന് തലൈവാസല്‍ വിജയ് പറയുന്നു. ഒരാഴ്ചയായി വയനാട്ടിലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പുരോഗമിക്കുന്നത്. ജനങ്ങള്‍ സംഭാവന ചെയ്ത പണം കൊണ്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇതിനോടകം ഒരു കോടി രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലെത്തിയെന്ന് അലി അക്ബര്‍ വ്യക്തമാക്കി. സ്വന്തമായി വാങ്ങിയ കാമറയിലാണ് സിനിമ ചിത്രീകരിക്കുന്നത്. വയനാട്ടിലെ ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Related Post

നൂറാം ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്; ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍  

Posted by - Mar 12, 2021, 10:34 am IST 0
കരിയറിലെ നൂറാം ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിലാണ് സൈജു ടൈറ്റില്‍ റോളില്‍ എത്തുന്നത്.…

ടെലിവിഷന്‍താരം പ്രേക്ഷാ മെഹ്താ ജീവനൊടുക്കി

Posted by - May 26, 2020, 09:22 pm IST 0
ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്തു.ഇന്‍ഡോറിലെ വീട്ടിലാണ് താരം ആത്മഹത്യ ചെയ്തത്. ചൊവാഴ്ച രാവിലെ പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം…

'സ്റ്റാര്‍' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി; ചിത്രം ഏപ്രില്‍ 9-ന്  

Posted by - Mar 17, 2021, 10:13 am IST 0
പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവര്‍…

മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; മഞ്ജു വാര്യര്‍ നായിക; ബിജു മേനോന്‍ നായകന്‍  

Posted by - May 9, 2019, 07:22 pm IST 0
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സഹോദരി മഞ്ജു വാര്യരെ നായികയാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍…

ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍  

Posted by - Apr 30, 2019, 08:41 am IST 0
സാനിയ ഇയ്യപ്പന്റെ അഭ്യാസപ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  പ്രേതം2, ലൂസിഫര്‍, ക്യൂന്‍ എന്നി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സാനിയ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ താരമാണ്.…

Leave a comment