പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ  

283 0

ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍ സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളുമായി എത്തിയത്. സിനിമ തുടങ്ങാന്‍ വൈകിയതിനെ കുറിച്ചാണ് ഒമര്‍ ലുലു പറയുന്നത്. വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാന്‍ സാധിക്കുമെന്നാണ് ഒമര്‍ ലുലു പറയുന്നത്.

പവര്‍സ്റ്റാര്‍ ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാന്‍ സാധിക്കും എന്ന് വിചാരിക്കുന്നു ആദ്യ സിനിമയായ ഹാപ്പിവെഡ്ഡിംഗിന് ശേഷം ഒരു സിനിമ ചെയാന്‍ ആദ്യമായിട്ടാണ് ഇത്രയും സമയമെടുക്കുന്നത് ഒപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി. ആശംസകളുമായി ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ബാബു ആന്റണിയുടെ വേറിട്ട വേഷമായിരിക്കും ചിത്രത്തിലേത്. സിനിമയുടെ ഫോട്ടോയും താരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.  നായികയോ പാട്ടുകളോ ചിത്രത്തിലില്ല.

ബാബു ആന്റണിക്കൊപ്പം റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമകള്‍ കോമഡിച്ചേരുവകള്‍ ഉള്ളതായിരുന്നു. കൊക്കെയ്ന്‍ വിപണിയാണ് പവര്‍ സ്റ്റാര്‍ സിനിമയുടെ പ്രമേയമായി വരുന്നത്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസമായ റോബര്‍ട് പര്‍ഹാമും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. കിക്ക് ബോക്‌സിങില്‍ അഞ്ചു തവണ ലോകചാമ്പ്യനും, നാല് തവണ സപോര്‍ട്-കരാട്ടെ ചാമ്പ്യനുമായ റോബര്‍ട്ട് പര്‍ഹാം അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിര്‍മ്മാതാവും കൂടിയാണ്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Related Post

മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; മഞ്ജു വാര്യര്‍ നായിക; ബിജു മേനോന്‍ നായകന്‍  

Posted by - May 9, 2019, 07:22 pm IST 0
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സഹോദരി മഞ്ജു വാര്യരെ നായികയാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍…

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീര ജാസ്മിന്‍  

Posted by - Apr 13, 2021, 12:39 pm IST 0
'ഞാന്‍ പ്രകാശനു' ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകന്‍. മീര ജാസ്മിന്‍ ആണു നായിക. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. 2010ല്‍…

അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രം 'ഉല'  

Posted by - Apr 12, 2021, 03:23 pm IST 0
അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുക. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. അടുത്തിടെ തമിഴ് ചിത്രം സൂരരൈ പൊട്രു…

'സ്റ്റാര്‍' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി; ചിത്രം ഏപ്രില്‍ 9-ന്  

Posted by - Mar 17, 2021, 10:13 am IST 0
പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവര്‍…

നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നു; നവംബറില്‍ വിവാഹനിശ്ചയം  

Posted by - May 4, 2019, 08:37 pm IST 0
നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹിതരാകുന്നു. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരും വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹ വാര്‍ത്തയോട്…

Leave a comment