മുല്ലപ്പെരിയാര്‍ കേസ്: തമിഴ്‌നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്  

425 0

ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും കോടതിയുടെ മുന്നറിയിപ്പ് നല്‍കി. റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ കാര്യങ്ങളില്‍ നാലാഴ്ചയ്ക്കകം മേല്‍നോട്ട സമിതി തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 22 ന് കേസ് വീണ്ടും പരിഗണിക്കും

Related Post

മംഗളൂർ  വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം വീതം നല്‍കുമെന്ന് മമതാ ബാനര്‍ജി

Posted by - Dec 26, 2019, 03:33 pm IST 0
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ…

മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു

Posted by - Jun 5, 2018, 09:34 am IST 0
മുംബൈ: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിര്‍ന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല. ജൂണ്‍…

ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു

Posted by - May 16, 2018, 10:51 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മുതലാണ് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയത്. വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക്…

ജവാന്‍മാര്‍ക്ക് ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ

Posted by - Dec 17, 2018, 09:06 pm IST 0
ന്യൂഡല്‍ഹി: ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ. 80% പേര്‍ക്കും ഞായറാഴ്ചകളില്‍ പോലും അവധിയില്ല. സിആര്‍പിഎഫ് ജവാന്‍മാര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി…

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട ആള്‍ അറസ്റ്റില്‍

Posted by - Apr 24, 2018, 02:59 pm IST 0
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍. മുഹമ്മദ് റഫീഖ് എന്നയാളെയാണ് കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 1998ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയുമായി…

Leave a comment