സിപിഎമ്മും ബിജെപിയുമായി ഡീല്‍; കേരള നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബാലശങ്കര്‍  

75 0

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണെന്ന് ബാലശങ്കര്‍ ആരോപിച്ചു. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ തുറന്നടിച്ചു.

ബിജെപി. സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാടാണ് ഇതിന് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബിജെപിക്ക് ഒരു വിജയ സാദ്ധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കര്‍ കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിജെപി നേതാക്കള്‍ക്ക് പരിശിലനം നല്‍കുന്ന വിഭാഗം ദേശീയ കോ കണ്‍വീനറും ബിജെപി. പബ്ലിക്കേഷന്‍ വിഭാഗം കോ കണ്‍വീനറുമാണ് ആര്‍ ബാലങ്കര്‍.

ചെങ്ങന്നൂരില്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്തുകൊണ്ടും ബിജെപിക്ക് ഇക്കുറി ജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം മാത്രമല്ല എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും തനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു.

കേരളത്തില്‍ ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാദ്ധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സിപിഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥി എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിക്കുന്നത്. അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലശങ്കര്‍ ചോദിക്കുന്നു.

കെ സുരേന്ദ്രന്‍ കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്. രണ്ടിടത്തും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും. ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയനേതാവാണ് രണ്ട് മണ്ഡലത്തില്‍ നില്‍ക്കാനായി ഹെലിക്കോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതെന്ന് ബാലശങ്കര്‍ കുറ്റപ്പെടുത്തി.

ശോഭ സുരേന്ദ്രന് പോലും സീറ്റ് കിട്ടാത്ത സാഹചര്യത്തിലും രണ്ട് സീറ്റില്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് ബാലശങ്കര്‍ വിമര്‍ശിച്ചത്. കോന്നിയിലും തിരുവനന്തപുരത്തുമാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നതെങ്കില്‍ മനസ്സിലാക്കാം. മഞ്ചേശ്വരവും കോന്നിയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസം കാണാതിരിക്കേണ്ട കാര്യമില്ല. ബിജെപിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്. ബിജെപി. ഒരു സീറ്റില്‍ പോലും വിജയിക്കരുതെന്ന നിര്‍ബ്ബന്ധബുദ്ധിയാണിതെന്നും ബാലശങ്കര്‍ തുറന്നു പറഞ്ഞു. രണ്ട് മണ്ഡലങ്ങളില്‍ പ്രായോഗികതയെക്കുറിച്ചും രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ചുമാണ് താന്‍ തുറന്നുപറയുന്നതെന്നും ബാലശങ്കര്‍ വ്യക്തമാക്കുന്നു.

Related Post

ചങ്കിടിപ്പോടെ സിപിഎമ്മും പിണറായിയും; യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധി; ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി  

Posted by - May 22, 2019, 06:48 pm IST 0
തിരുവനന്തപുരം: സാധാരണ ഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര നിര്‍ണായകമാവാറില്ല .ഇക്കുറി പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം…

വിപണിയില്‍ വാഴുന്നത് വ്യാജവെളിച്ചെണ്ണ; വഴുതിവീഴുന്നത് സാധാരണക്കാര്‍  

Posted by - May 13, 2019, 10:42 am IST 0
പുവാര്‍: നാളികേരത്തിന് വില കുതിച്ചുയര്‍ന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഉല്‍പ്പാദനവും വിപണനവും വിപണിയില്‍ പൊടി പൊടിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍ നോട്ടത്തിലുളള പരിശോധന പ്രഹസനമായതാണ് വ്യാജ വെളിച്ചെണ്ണ…

ഭക്ഷണോത്പന്നങ്ങളില്‍ കൃത്രിമ കളറുകള്‍; മലയാളിയെ കാത്തിരിക്കുന്നത് വന്‍ദുരന്തം  

Posted by - May 13, 2019, 10:56 am IST 0
തലശ്ശേരി: കേരളീയരുടെ തീന്‍മേശകളിലെത്തുന്ന ഭക്ഷണസാധനങ്ങളില്‍ ഭൂരിഭാഗവും കൃത്രിമ കളര്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്തുളളവയാണെന്ന് റിപ്പോര്‍ട്ട്. കറികളിലും മറ്റും ചേര്‍ക്കുന്ന ജീരകം മുതല്‍ മിക്ക പലവ്യഞ്ജനങ്ങളിലും കൃത്രിമ കളര്‍…

വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍  

Posted by - May 14, 2019, 08:53 pm IST 0
തലശേരി:വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍  കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍. വഴിയോരങ്ങളെ  ചെമ്പട്ടുടുപ്പിക്കുന്ന ഗുല്‍മോഹറുകള്‍ ഏവരുടേയും  മനസിന് കുളിര്‍മയേകുകയാണ്. പാതയോരങ്ങളിലും കാമ്പസുകളിലും   തണല്‍വിരിച്ച് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍…

സ്വപ്നതുല്യനേട്ടത്തില്‍ ബിജെപി; ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; ഇത് നരേന്ദ്ര മോദിയുടെ ചരിത്രവിജയം  

Posted by - May 23, 2019, 03:25 pm IST 0
ന്യൂഡല്‍ഹി: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായി. 350 എന്ന സ്വപ്നതുല്യ നേട്ടത്തിലേക്ക് എന്‍ ഡി എ. ബിജെപി കഴിഞ്ഞ തവണ നേടിയതിനെക്കള്‍ സീറ്റോടെ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് .എല്ലാ വിമര്‍ശനങ്ങള്‍ക്കുമപ്പുറം…

Leave a comment