ബിഹാറിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോൺഗ്രസിനെ ശക്തമായി വിമർശിച്ചു. കോൺഗ്രസ് നേതൃത്വം രാജ്യത്ത് വ്യക്തമായ ദിശയില്ലാതെ രാഷ്ട്രീയം നടത്തുന്നതായി അദ്ദേഹം പറഞ്ഞു.
“രാഹുലിന്റെ കട രാജ്യത്ത് പ്രവർത്തിക്കാൻ ആളില്ലാതെ ഇപ്പോൾ തന്നെ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. ബിഹാറിനെ അനധികൃത കുടിയേറ്റക്കാരുടെ താവളമാക്കി മാറ്റാൻ രാഹുലും കൂട്ടരും ശ്രമിക്കുന്നു. അതിനുള്ള വഴിയൊന്നും അനുവദിക്കില്ല,” – എന്ന് അമിത് ഷാ ആരോപിച്ചു.
രാജ്യത്തിന്റെ സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിൽ സർക്കാർ ഉറച്ച നിലപാട് തുടരുമെന്നും അതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ ശക്തികളെ ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
Photo: commons.wikimedia.org