കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് അജ്ഞാതന്റെ വധഭീഷണി സന്ദേശം

356 0

ബെംഗളൂരു: കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം പിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധഭീഷണി. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആദ്യത്തെ ഫോണ്‍ വന്നത്. തുടര്‍ന്ന് രണ്ടുവട്ടം കൂടി ഇയാള്‍ വിളിച്ചു. മൂന്നാമത്തെ തവണ അനന്ത് കുമാറാണ് ഫോണ്‍ എടുത്തത്. അനന്ത് കുമാറിന്റെ വസതിയിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചാണ് അജ്ഞാതന്‍ വധഭീഷണി മുഴക്കിയത്. 

സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ് ഗോവിന്ദ് സിര്‍സി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഐ പി സി 504, 507 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായി അനന്ത് കുമാര്‍ പറഞ്ഞു.

"വലിയ നേതാവാണെന്നാണോ വിചാരം? ഞങ്ങള്‍ നിന്റെ തലവെട്ടിക്കളയും". ശരീരം കഷണങ്ങളായി വെട്ടിമുറിക്കുമെന്നും അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. അനന്ത് കുമാറിന്റെ ഭാര്യയായിരുന്നു ഈ ഫോണ്‍ എടുത്തത്. വിളിച്ചയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും തന്നെക്കുറിച്ച്‌ അന്വേഷിച്ച ശേഷം ഫോണ്‍ വച്ചെന്നും അനന്ത് കുമാറിന്റെ ഭാര്യ പറഞ്ഞു. 

Related Post

അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - May 8, 2018, 01:30 pm IST 0
ബംഗളൂരു: അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെയാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…

മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍, സ്ഥാനാർത്ഥിപ്പട്ടിക  പ്രഖ്യാപിച്ചു

Posted by - Mar 25, 2019, 01:45 pm IST 0
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) സ്ഥാപകനുമായ കമല്‍ഹാസന്‍. പാർട്ടിയുടെ എല്ലാ സ്ഥാനാർഥികൾക്കും തന്‍റെ മുഖം തന്നെയെന്നും ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിൽ…

കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Posted by - Nov 27, 2018, 07:51 am IST 0
തിരുവനന്തപുരം : ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ…

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു

Posted by - Jan 29, 2020, 01:26 pm IST 0
ന്യൂദല്‍ഹി: മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു . ഇന്ന് രാവിലെയാണ് സൈന ബിജെപിയുടെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് എടുത്തത്. ബാഡ്മിന്റണ്‍…

അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Posted by - Dec 2, 2018, 05:51 pm IST 0
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച്‌ ശബരിമലയിലേക്കു പോകാനെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 8 പേരെയാണ് ഇന്ന് ഉച്ചയോടെ നിലയ്ക്കലില്‍ വെച്ച്‌…

Leave a comment