പാലായുടെ പര്യായമായ മാണിസാർ

314 0

കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ എന്ന ഓമനപ്പേര് ഭരണപ്രതിപക്ഷമില്ലാത്ത അംഗീകാരത്തിന്‍റെ ആമുഖവാക്കാണ്.

വിനയാന്വിതനായി നിന്നാണ് മാണി കേരളരാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. എതിരാളികളെപ്പോലും മോശമായ പദങ്ങൾകൊണ്ട് വിമർശിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സ്ഥാപനം മുതൽ തലങ്ങും വിലങ്ങും വന്ന രാഷ്ട്രീയ സുനാമികളെ പ്രതിരോധിച്ചു പ്രസ്ഥാനത്തെ നയിക്കു കയും സംരക്ഷിക്കുകയും ചെയ്ത നേതാവാണ് മാണി.

അഭിഭാഷകനായിട്ടാണ് മാണി പൊതുജീവിതം ആരംഭിച്ചത്.അധികം വൈകാതെ മാണി കോൺഗ്രസിൽ സജീവമായി. 1964ൽ കെ.എം.ജോർജിന്റെ നേതൃത്തിൽ കോൺഗ്രസ് വിട്ട് പുതുതായി രൂപീകരിച്ച കേരള കോൺഗ്രസിലേക്ക് അധികം വൈകാതെ മാണിയുമെത്തി. 

 ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 1965 ലെ തിരഞ്ഞെടുപ്പിലാണ് മാണി പാലായിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് തുടർച്ചയായി മാണി പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അന്നുതൊട്ട് ഇന്നുവരെ മാണി പാലായ്ക്കും പാലാ മാണിക്കും പര്യായങ്ങളാണ്. 

തീപ്പൊരി പ്രസംഗമാണ് മാണിയുടെ കരുത്തായി എല്ലാവരും കണ്ടിരുന്നത്. ഭരണപക്ഷത്താണെങ്കിൽ പ്രഗത്ഭനായ ഭരണാധികാരിയെന്നും പ്രതിപക്ഷത്തെങ്കിൽ പ്രതിരോധ നിരയിലെ പ്രധാനിയെന്നും വിലയിരുത്തപ്പെട്ടു. കണക്കും കാര്യങ്ങളും ലോ പോയിന്‍റുകളും നിരത്തി മാണി സഭയിലും സമൂഹത്തിലും ഒരു ഇതിഹാസമായി മാറുകയാണുണ്ടായത്.

 54 വർഷമായി റെക്കോർഡോടെ നിയമസഭാംഗമായിത്തുടരുന്ന മാണി ഈ കാലയളവിൽ ഇടതു വലത് ചേരികൾ മാറുകയും ഇരു പക്ഷത്തും മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ മാണി ആഭ്യന്തരം ,ധനകാര്യം,റവന്യു,നിയമം,നഗരവികസനം,ഭവന നിർമ്മാണം,ജലസേചനം,ഇൻഫർമേഷൻ എന്നീ  വകുപ്പുകൾ വിവിധ ഘട്ടങ്ങളിലായി കൈകാര്യം ചെയ്തു.മന്ത്രിയെന്ന നിലയിൽ മാണിയുടെ സംഭാവനകൾ വിപുലമാണ്.

അധ്വാനവർഗ സിദ്ധാന്തവും ആലുവ സാമ്പത്തിക പ്രമേയവും കേരള വികസന മാസ്റ്റർപ്ലാനും കേരളത്തിനു സമ്മാനിച്ച നേതാവുമാണ്. 

കർഷക ക്ഷേമത്തിലൂന്നിയ പലപദ്ധതികൾക്കും പ്രാരംഭം കുറിച്ച മാണിക്ക് കർഷകത്തൊഴിലാളി പെൻഷൻ നടപ്പിലാക്കാനും അവസരം ലഭിച്ചു. നിർദ്ധനരായ രോഗികൾക്ക് വലിയ ആശ്വാസമായി മാറിയ കാരുണ്യലോട്ടറി മാണിയുടെ എന്നെന്നും ഓർമ്മിക്കുന്ന സംഭാവനയാണ്.

സംസ്ഥാനത്ത് ഏറ്റവുമധികം തവണ ബഡ്ജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രിയെന്ന കീർത്തിയും മാണിക്കവകാശപ്പെട്ടതാണ്. 13 തവണ.ഇതിൽ തുടർച്ചയായി ഏഴു ബഡ്ജറ്റ് അവതരിപ്പിച്ചുവെന്ന ഖ്യാതിയും നേടി. തന്റെ പതിമൂന്നാമത്തെ ബഡ്ജറ്റ് മാണി അവതരിപ്പിച്ചത് കേരള നിയമസഭ കണ്ട ഏറ്റവും നിർഭാഗ്യകരമായ പ്രതിഷേധങ്ങൾക്കു നടുവിലായിരുന്നു.

പാലാ കെ.എം.മാണിയുടെ ഹൃദയമായിരുന്നു. എന്നും വികാരവായ്പ്പോടെ മാത്രമേ മാണി സ്വന്തം മണ്ഡലത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളു. പാലാക്കാർ എല്ലാ പ്രതിസന്ധികളിലും മാണിക്കൊപ്പം നിന്നു. മാണിസാർ എന്ന് സ്നേഹത്തോടെ വിളിച്ചു. ഭാര്യ കുട്ടിയമ്മയുമൊത്തുള്ള മാണിയുടെ സ്നേഹപൂർണ്ണമായ ദാമ്പത്യജീവിതം ആറുപതിറ്റാണ്ട് പിന്നിട്ടു. എന്നും അദ്ദേഹത്തിന്റെ നിഴലായി കുട്ടിയമ്മ നിലകൊണ്ടു.

പൊതുജീവിതത്തിൽ മാണിയുടെ വെള്ളവേഷത്തിൽ ബാർ കോഴയുടെ പേരിൽ അഴിമതിയാരോപണ കറപുരണ്ടപ്പോൾ എതിരാളികളെ നിശ്ചബ്ദമാക്കുന്ന അദ്ദേഹത്തിന്‍റെ ചാണക്യതന്ത്രങ്ങൾ വിജയം കാണാതെ പോയതുമാത്രമാണ് രാഷ്ട്രീയത്തിലെ വീഴ്ച.

Related Post

കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം; തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെ ; കോടിയേരി ബാലകൃഷ്ണന്‍

Posted by - Nov 8, 2018, 08:09 pm IST 0
തിരുവനന്തപുരം:  കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കെടി…

കോണ്‍ഗ്രസ് തുടര്‍ചര്‍ച്ചകള്‍ തിരുവനന്തപുരത്ത്; തര്‍ക്കങ്ങള്‍ പരിഹരിക്കും; ആറ് സീറ്റുകളില്‍ പ്രഖ്യാപനം ഇന്ന്  

Posted by - Mar 15, 2021, 02:28 pm IST 0
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലായ ആറ് മണ്ഡലങ്ങളിലെ തുടര്‍ ചര്‍ച്ചകള്‍ ഇന്ന് തിരുവന്തപുരത്ത് നടക്കും. ഡല്‍ഹിയില്‍ നിന്നെത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും.…

പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്: പ്രഖ്യാപനം ഇന്ന് വൈകിട്ട് പത്തനംതിട്ടയില്‍

Posted by - Apr 10, 2019, 02:59 pm IST 0
തിരുവനന്തപുരം: ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡ‍ിഎ മുന്നണിയില്‍ ചേരാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ എന്‍ഡിഎ നേതൃത്വവുമായി പി സി ജോര്‍ജ് കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍…

ബി​ജെ​പി ദ​ളി​ത് എം​പി സാ​വി​ത്രി​ഭാ​യ് ഫൂ​ലെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചു

Posted by - Dec 6, 2018, 03:26 pm IST 0
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള ബി​ജെ​പി ദ​ളി​ത് എം​പി സാ​വി​ത്രി​ഭാ​യ് ഫൂ​ലെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചു. ബി​ജെ​പി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണു രാ​ജി​യെ​ന്ന് എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.…

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തിരിച്ചുവരുമെന്ന്  എക്സിറ്റ് പോളുകൾ

Posted by - Feb 8, 2020, 10:04 pm IST 0
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിൽ 57.06%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ആം ആദ്മി പാര്‍ട്ട് ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയിലേക്കാണ്…

Leave a comment