പകരംവീട്ടി നിതീഷ് കുമാര്‍; ബിഹാറില്‍ ബിജെപിക്ക് ഒരു മന്ത്രിസ്ഥാനം മാത്രം  

263 0

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ തന്റെ പാര്‍ട്ടിക്ക് അര്‍ഹമായ സ്ഥാനം നല്‍കാത്തതില്‍പ്രതിഷേധിച്ച് സംസ്ഥാന മന്ത്രിസഭാ വികസനത്തില്‍ ബി.ജെ.പിയെ തഴഞ്ഞ് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ് കുമാറിന്റെപ്രതികാരം. സംസ്ഥാനത്ത്‌നടന്ന മന്ത്രിസഭാ വികസനത്തില്‍ തന്റെ പാര്‍ട്ടിയിലെ എട്ട്‌പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ബി.ജെ.പിക്ക് ഒരു മന്ത്രിസ്ഥാനമാണ് നല്‍കിയത്. ഇതിലേക്ക്ബി.ജെ.പി ആളെ കണ്ടെത്തിയിട്ടുമില്ല.ഒഴിവുള്ള സീറ്റി ലേക്ക്ആളെ നിയമിക്കാന്‍ മുഖ്യമന്ത്രി ബി.ജെ.പിക്ക് നിര്‍ദ്ദേശംനല്‍കിയതായും എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് അവരുടെനിലപാടെന്നും ഉപമുഖ്യമന്ത്രിസുശീല്‍ മോദി വ്യക്തമാക്കി.

അതേസമയം, കേന്ദ്ര-മന്ത്രിസഭാ രൂപീകരണത്തില്‍ ജെ.ഡി(യു) അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ ബി.ജെ.പിക്കുള്ളസന്ദേശമെന്ന നിലയിലാണ്‌നിതീഷ് കുമാറിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.എന്നാല്‍ മുന്നണിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇപ്പോഴത്തെ മന്ത്രിസഭാ വികസനംനേരത്തെയുള്ള ധാരണയുടെപേരിലാണെന്നും മുഖ്യമന്ത്രിനിതീഷ് കുമാര്‍ വിശദീകരിക്കുന്നു.ജെ.ഡി(യു)വിന്റെ മന്ത്രിസഭയിലെ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചതിന്റെ പേരിലാണ് ഇപ്പോഴത്തെപ്രശ്നങ്ങളുണ്ടായതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ കേന്ദ്രമന്ത്രിസഭയില്‍തന്റെ പാര്‍ട്ടിയിലെ ഒരാളെ മാത്രം ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിതീഷ് കുമാറിന്അമര്‍ഷമുണ്ടെന്ന് ബി.ജെ.പിനേതാക്കള്‍ തന്നെ രഹസ്യമായിസമ്മതിക്കുന്നുണ്ട്.

കേന്ദ്രമന്ത്രിസഭയില്‍ രണ്ട്ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങളാണ് ജെ.ഡി(യു) ആവശ്യെപ്പട്ടത്. എന്നാല്‍ ഒരെണ്ണംമാത്രമേ നല്‍കാന്‍ സാധിക്കുവെന്നാണ് ബി.ജെ.പി നിലപാട്. ഇതില്‍ പ്രതിഷേധിച്ച്മന്ത്രിസഭയില്‍ ചേരാനില്ല എന്നനിലപാടിലാണ് ജെ.ഡി(യു).പ്രാതിനിധ്യമനുസരിച്ചുള്ളമന്ത്രിസ്ഥാനങ്ങളാണ്തങ്ങള്‍ആവശ്യപ്പെട്ടതെന്നും എന്നാല്‍ബി.ജെ.പി നല്‍കാമെന്ന് പറയുന്ന മന്ത്രിസ്ഥാനം പ്രതീകാത്മകമായ പ്രാതിനിധ്യം മാത്രമാണെന്നാണ് ജെ.ഡി(യു)വിന്റെനിലപാട്.പ്രശ്‌നപരിഹാരത്തിനായിജെ.ഡി(യു)വുമായി ബി.ജെ.പിനിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്.എന്നാല്‍ രണ്ട് ക്യാിനറ്റ് മന്ത്രിസ്ഥാനം വേണം എന്ന നിലപാടില്‍ നിന്ന് ജെ.ഡി(യു) പിന്നാക്കം പോയിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി ഒരു ക്യാിനറ്റ്മന്ത്രിസ്ഥാനം, സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രി, ഒരുസഹമന്ത്രി എന്നിങ്ങനെയൊരുഫോര്‍മുലയാണ് ബി.ജെ.പിമുന്നോട്ടുവക്കുന്നത്. എന്നാല്‍ഇക്കാര്യത്തോട് അനുകൂലമായല്ല ജെ.ഡി(യു) നേതാക്കള്‍പ്രതികരിക്കുന്നത്.ജെ.ഡി.യുവിന് ലോക് സഭയില്‍ 16 അംഗങ്ങളും രാജ്യസഭയില്‍ ആറ് അംഗങ്ങളുമാണുള്ളത്. രാജ്യസഭയിലെഅംഗസംഖ്യ എന്‍.ഡി.എയ്ക്ക പ്രധാനമായതിനാല്‍ബി.ജെ.പി കരുതലോടെയാണ്‌നീങ്ങുന്നത്.അതേസമയം, എന്‍.ഡി.എസര്‍ക്കാരില്‍ ഒരിക്കലും ചേരില്ലെന്ന് ബിഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യുവിന്റെ വക്താവ്‌കെ.സി. ത്യാഗി ഒരു വാര്‍ത്തഏജന്‍സിയോട് വ്യക്തമാക്കി.

എന്‍.ഡി.എ ഘടകകക്ഷികളായ അപ്‌നാ ദള്‍, എ.ഐ. എ.ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ക്കും ഇത്തവണ മന്ത്രിസ്ഥാനംലഭിച്ചിട്ടില്ല.രണ്ടാം മോദി മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണനലഭിക്കാത്തതിനു ശിവസേനക്കുപുറമെ ബി.ജെ.പിബംഗാള്‍ ഘടകത്തിനും അതൃപ്തിയുണ്ട് .അതേസമയം ഇത്തവണഘടകകക്ഷികളുടെ സമ്മര്‍ദ്ദംവിലപ്പോവില്ല. 543 അംഗ ലോക്‌സഭയില്‍ ബി.ജെ.പിക്ക് ഭരിക്കാന്‍ ആവശ്യമായ 272 സീറ്റുംകഴിഞ്ഞ് 303 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുഘടകകക്ഷിക്കും മന്ത്രിസ്ഥാനംനല്‍കിയില്ലെങ്കില്‍ പോലുംബി.ജെ.പിക്ക് ഭരിക്കാനാവും.2014ല്‍ നിതീഷ് കുമാര്‍എന്‍.ഡി .എ സഖ്യത്തില്‍ഉണ്ടായിരുന്നില്ല. നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി-ജെ.ഡി.യുസഖ്യത്തിന്റെ ഭാഗമായി നിന്ന്ഭരണം പിടിച്ച നിതീഷ് കുമാര്‍പിന്നീട് സഖ്യം പൊളിച്ച്എന്‍.ഡി.എയ്ക്ക് ഒപ്പം പോവുകയായിരുന്നു.

Related Post

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ

Posted by - Apr 7, 2018, 09:24 am IST 0
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ  ദളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന് പൂർണ പിന്തുണയുമായി സിപിഐ മന്ത്രി വി…

ആം ആദ്മി എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു

Posted by - Sep 6, 2019, 12:01 pm IST 0
ആം ആദ്മി പാർട്ടി (എഎപി) എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു .  ട്വിറ്ററിലൂടെയാണ് അവരുടെ രാജി വാർത്ത പോസ്റ്റ് ചെയ്തത്. “ആം ആദ്മി പാർട്ടിക്ക്“ ഗുഡ്…

 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി

Posted by - Mar 8, 2018, 12:50 pm IST 0
 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി  വൻ വിവാദത്തിനു വഴിതെളിച്ച തടവുകാരുടെ മോചന പട്ടിക സർക്കാർതന്നെ തിരുത്തി.ടി പി വധക്കേസിലെ പ്രതികളെയും ചന്ദ്രബോസ് വധക്കേസിലെ പ്രതികളെയും വിട്ടയക്കാനുള്ള…

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോരാടും :അമിത് ഷാ

Posted by - Jan 16, 2020, 04:38 pm IST 0
ബിഹാറില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ  നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോരാടുമെന്ന്  ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറിലെ വൈശാലിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ…

അപമര്യാദയായി പെരുമാറിയവരെ തിരിച്ചെടുത്തു ;കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി രാജിവച്ചു

Posted by - Apr 19, 2019, 07:45 pm IST 0
ദില്ലി: തന്നോട് അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവച്ചു. അത്യന്തം ഹൃദയവേദനയോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന്…

Leave a comment