മഹാരാഷ്ട്രയിൽ കോൺഗ്രസ്സും എന്‍സിപിയും ശിവസേനയുമായി ധാരണയിലായി   

254 0

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച് രാഷ്ട്രപതി ഭരണത്തിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം ശിവസേനയും എന്‍സിപിയും പങ്കിടും , ഉപമുഖ്യമന്ത്രിസ്ഥാനം അഞ്ച് വര്‍ഷവും കോണ്‍ഗ്രസിന് എന്നുള്ള പുതിയ ധാരണയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

 പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രുപീകരിക്കുക എന്നതാണ് പൊതുധാരണ. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മൂന്ന് പാര്‍ട്ടികള്‍ക്കുമായി തുല്യമായി പങ്കിടും. സ്പീക്കര്‍ സ്ഥാനം ഏത് പാര്‍ട്ടിക്ക് എന്നുള്ളതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. സഖ്യസര്‍ക്കാര്‍ സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അഹമ്മദ് പട്ടേലാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്. ചൊവ്വാഴ്ച രാത്രി മുംബൈയിലെത്തി പട്ടേല്‍ ഉദ്ധവ് താക്കറേയുമായി ചര്‍ച്ചനടത്തി.

Related Post

അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി  

Posted by - Jun 3, 2019, 10:30 pm IST 0
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിയനെന്നു വിശേഷിപ്പിച്ചമുന്‍ എം.പിയും എം.എല്‍.എയുമായ എ. പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്നുപുറത്താക്കി. പാര്‍ട്ടിയുടേയുംപ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചുംവരുന്നതാണ് നടപടിക്കു കാരണമെന്ന് കോണ്‍ഗ്രസിന്റെവാര്‍ത്താക്കുറിപ്പില്‍…

സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു

Posted by - Dec 24, 2018, 07:56 pm IST 0
കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ (71) അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചു…

ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് 

Posted by - Nov 8, 2018, 08:14 pm IST 0
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.…

ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി 

Posted by - Apr 13, 2018, 08:50 am IST 0
ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി  വലിയ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ബാർക്കോഴക്കേസിൽ സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യുട്ടറെ എതിർത്ത കെ…

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരണം ; കെ സുധാകരനെതിരെ കേസെടുത്തു

Posted by - Apr 17, 2019, 04:30 pm IST 0
തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ…

Leave a comment