സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; അക്രമി സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു

439 0

കാസര്‍കോട് ഉപ്പളയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമി സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു. അബ്ദുള്‍ സിദ്ദീഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സംഭവത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. സോങ്കാല്‍ സ്വദേശി അശ്വിത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിദ്ധിഖിനെ കുത്തിയത് അശ്വിത്താണെന്ന് പൊലീസ് പറഞ്ഞു. 

അശ്വിത്ത് ഉള്‍പ്പെടെ മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ കൊലയാളി സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മുഴുവന്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. കാസര്‍കോട് DYSP നേതൃത്വം നല്‍കുന്ന പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് സോങ്കലില്‍ സംസ്ക്കരിക്കും.ഇന്ന് ഉച്ച മുതല്‍ മഞ്ചേശ്വരത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Related Post

സി.പി.എമ്മിന്റെ പ്രവർത്തന ശെെലിയിൽ മാറ്റം വരണം: വെള്ളാപ്പള്ളി

Posted by - Sep 22, 2019, 04:05 pm IST 0
ആലപ്പുഴ: സി.പി.എമ്മിന്റെ  പ്രവർത്തന ശൈലി മാറ്റ ണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൾ മത്സരിക്കണമെന്നും വെള്ളാപ്പള്ളി…

വയനാട്ടിൽ രാഹുൽ; ആവേശത്തോടെ യുഡിഎഫ്

Posted by - Apr 1, 2019, 03:04 pm IST 0
വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്‍റെ തിരക്കിലാണ് യുഡിഎഫ് നേതാക്കള്‍. രാത്രി വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി രൂപീകരണയോഗങ്ങള്‍ നടന്നു.  മൂന്ന് ദിവസത്തിനുള്ളില്‍…

മാണിക്കെതിരെ തെളിവുകളില്ല – നിലപാടിൽ ഉറച്ച് വിജിലൻസ് 

Posted by - Mar 5, 2018, 12:30 pm IST 0
മാണിക്കെതിരെ തെളിവുകളില്ല – നിലപാടിൽ ഉറച്ച് വിജിലൻസ്  അടച്ചിട്ട ബാറുകൾ തുറക്കാൻ വേണ്ടി കെ എം മാണി 1 കോടിരൂപ കോഴ വാങ്ങി എന്ന കാരണത്തിൽ രണ്ടായിരത്തിപതിനാലിലാണ്…

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted by - Jul 18, 2018, 08:47 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്‍(സിപിഎം) എന്നിവര്‍…

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി കാത്തിരിക്കും : ജോസ് കെ മാണി 

Posted by - Nov 1, 2019, 02:09 pm IST 0
കോട്ടയം: യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന കാര്യത്തില്‍ അന്തിമ വിധി തിരഞ്ഞെടുപ്പ്  കമ്മിഷൻ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…

Leave a comment