പ്രമുഖ സിനിമ തീയേറ്ററില്‍ തീപിടിത്തം

215 0

കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ സിനിമ തീയേറ്ററായ പ്രിയ സിനിമാസില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി അവസാനത്തെ ഷോ തീരാറായപ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. അപകടത്തില്‍ ആളപായിമില്ലെന്നാണ് റിപ്പോര്‍ട്ട്‌. 

ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരനാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. അപകട സമയത്ത് നൂറിലധികം പേര്‍ തീയേറ്ററിലുണ്ടായിരുന്നെന്ന് കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു. പരിക്കേല്‍ക്കാതെ എല്ലാവരെയും പുറത്തെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Related Post

മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ

Posted by - Mar 9, 2018, 02:41 pm IST 0
മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ  ഭോപ്പാലിലെ നർമ്മദ നഗറിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ജി കെ നായർ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലേക്ക്…

കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി  

Posted by - Jul 25, 2019, 10:02 pm IST 0
ബെംഗളുരു: കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കി. ഒരു സ്വതന്ത്ര എംഎല്‍എയെയും രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ…

ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം അമിതാഭ് ബച്ചന്  

Posted by - Sep 24, 2019, 11:14 pm IST 0
ന്യൂ ഡൽഹി: പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് അമിതാഭ് ബച്ചനെ പുരസ്‌ക്കാരത്തിന് ഏകകണ്‌ഠമായി…

ഇന്ത്യയ്ക്ക് അഭിമാനമുഹൂര്‍ത്തം; ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു  

Posted by - Jul 22, 2019, 04:11 pm IST 0
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ ലോഞ്ചിംഗ് പാഡില്‍ നിന്ന് ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള സതീഷ് ധവാന്‍ സ്പെയ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന്…

കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി: രണ്ട് മരണം

Posted by - Jun 25, 2018, 11:10 am IST 0
മുംബൈ: കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി. തിങ്കളാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കൂന്ന മുന്നറിയിപ്പ്. നിര്‍ത്താതെയുള്ള മഴയില്‍…

Leave a comment