യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി

393 0

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ ഗുരി തേഗ് ബഹദൂര്‍ ഖല്‍സ കോളേജിന്റെ ബസ്‌ സ്റ്റോപ്പില്‍ നിന്നുമാണ് ബാഗ് കണ്ടെത്തിയത്. 

സംശയകരമായ നിലയില്‍ ബാഗ് കാണപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 28നും 30നും അകത്ത് പ്രായമുള്ള യുവാവിന്റേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കാല്‍ ഉടലില്‍ നിന്നും മുറിച്ചെടുത്ത് രണ്ടായി കീറിമുറിച്ച നിലയിലാണ്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

Related Post

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി, 2  മരണം 

Posted by - Nov 11, 2019, 01:43 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.  

കേരളത്തിന്‍റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം

Posted by - Sep 14, 2018, 07:44 am IST 0
കേരളത്തിന്‍റെ പ്രളയാനന്തര ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം സംസ്ഥാനത്തെത്തി. 17ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കും…

യശ്വന്ത്‌ സിൻഹയ്‌ക്കെതിരെ ബി.ജെ.പി

Posted by - Apr 22, 2018, 08:04 am IST 0
യശ്വന്ത്‌ സിൻഹയ്‌ക്കെതിരെ ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് താൻ പാർട്ടിവിടുകയാണെന്ന സിൻഹയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്ത്. സിൻഹ ഒരു കോൺഗ്രസ്പ്രവർത്തകനെ പോലെയാണ് പെരുമാറുന്നതെന്ന്…

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 6, അസമില്‍ മൂന്ന് ഘട്ടം, ബംഗാളില്‍ എട്ട് ഘട്ടം  

Posted by - Feb 26, 2021, 02:22 pm IST 0
ഡല്‍ഹി: തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് 27-ന്, രണ്ടാംഘട്ട…

ക‍ര്‍ണാടക രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യം: കുമാരസ്വാമി ബുധനാഴ്‍ച സത്യപ്രതിജ്ഞ ചെയ്യും 

Posted by - May 20, 2018, 09:29 am IST 0
ബംഗളുരു: ക‍ര്‍ണാടക മുഖ്യമന്ത്രിയായി എച്ച്‌.ഡി.കുമാരസ്വാമി ബുധനാഴ്‍ച സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേല്‍ക്കും. ആദ്യം സത്യപ്രതിജ്ഞ തിങ്കളാഴ്ചയായിരുന്നു തീരുമാനിച്ചതെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച സ്പീക്കറെ തിരഞ്ഞെടുക്കും. തിങ്കളാഴ്‍ച രാജിവ്…

Leave a comment