പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ടു  

267 0

പുതുച്ചേരി: പുതുച്ചേരിയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവെച്ചു. കെ. ലക്ഷ്മി നാരായണന്‍ എംഎല്‍എ ആണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വിട്ടത്. ഇതോടെ വി.നാരായണ സ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി അഞ്ച് എംഎല്‍എമാരാണ് രാജിവെച്ചത്.

പുതുച്ചേരി നിയമസഭയില്‍ നിലവില്‍ സ്പീക്കറടക്കം ഒമ്പത് എംഎല്‍എമാരാണുള്ളത്. ഡിഎംകെയുടെ മൂന്നും ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയുമടക്കം 13 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്.

പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ലെഫ്.ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. ഫെബ്രുവരി 22 തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് ലെഫ്. ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് തിങ്കളാഴ്ച നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ എന്‍ഡിഎ സഖ്യത്തിന് 14 വീതം എംഎല്‍എമാരുടെ പിന്തുണയാണ്.

33 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 17 സീറ്റാണ് വേണ്ടത്. അഞ്ച് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. അണ്ണാ ഡിഎംകെയിലേയും എന്‍ആര്‍ കോണ്‍ഗ്രസിലേയും ഓരോ എംഎല്‍എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 

Related Post

മുംബൈ നഗരത്തില്‍ വീണ്ടും തീപിടുത്തം

Posted by - Dec 29, 2018, 10:47 am IST 0
മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടുത്തം. കമല മില്‍സിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പേര്‍ട്ട്…

ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Posted by - Jul 5, 2018, 10:24 am IST 0
ഡല്‍ഹി : സുനന്ദ പുഷ്ക്കറിന്‍റെ മരണത്തെ തുടര്‍ന്ന്  ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ…

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Posted by - Dec 3, 2019, 02:04 pm IST 0
ന്യൂദല്‍ഹി:കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഹവാല ഇടപാടിലൂടെ കോടികളുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്നലെയാണ് ആദായനികുതി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് കോണ്‍ഗ്രസ്…

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല – ഹൈക്കോടതി 

Posted by - Apr 3, 2018, 08:59 am IST 0
പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല – ഹൈക്കോടതി  പ്രണയകാലത് നടക്കുന്ന ലൈംഗികബന്ധം പീഡനമാകില്ലെന്ന്  ബോബയ് ഹൈക്കോടതിയുടെ ഗോവൻ ബ്രാഞ്ച് വിധി പറഞ്ഞു കീഴ് കോടതിയുടെ വിധി റദ്ധാക്കികൊണ്ടാണ് ഇങ്ങനെ ഒരു…

ജമ്മു കശ്മീരില്‍ സ്‌ഫോടനം; ഒരു ബിഎസ്‌എഫ് ജവാന് ജീവന്‍ നഷ്ടമായി

Posted by - Nov 19, 2018, 08:45 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരു ബിഎസ്‌എഫ് ജവാന് ജീവന്‍ നഷ്ടമായി. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് ബിഎസ്‌എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം പുല്‍വാമയിലുണ്ടായ…

Leave a comment