പി.സി ചാക്കോ ഇടതുപാളയത്തില്‍; യെച്ചൂരിയുമായി കൂടിക്കാഴ്ചയും സംയുക്തപത്രസമ്മേളനവും  

268 0

ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോ എല്‍ഡിഎഫ് പാളയത്തിലെത്തി. എല്‍ഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവര്‍ത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹിയിലെ എകെജി ഭവനിലെത്തി, ചാക്കോ യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഇരുവരും ചേര്‍ന്ന് സംയുക്തമായി വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു.

കാലങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫ് പാളയത്തിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യെച്ചൂരിക്കൊപ്പം നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ പി സി ചാക്കോ പറഞ്ഞു. ചാക്കോയുടെ പഴയ പാര്‍ട്ടി എന്‍സിപി ദേശീയനേതാവായി മടങ്ങാമെന്ന് പറഞ്ഞ് സ്വാഗതം ചെയ്തതോടെയാണ് അദ്ദേഹം പഴയ പാളയത്തിലേക്ക് തിരികെപ്പോകാന്‍ തീരുമാനിച്ചത്.

കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രമുഖ ഗ്രൂപ്പുകള്‍ പോക്കറ്റിലിട്ട് ഡല്‍ഹിക്ക് വണ്ടി കയറിയെന്ന് ആരോപിച്ചാണ് തീര്‍ത്തും അപ്രതീക്ഷിതമായി പി സി ചാക്കോ പാര്‍ട്ടി അംഗത്വവും ചുമതലകളും രാജിവച്ചത്. ഗ്രൂപ്പില്ലാതെ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാജിയെന്ന് പറഞ്ഞ ചാക്കോ വി. എം. സുധീരനെ ഉള്‍പ്പടെ ഗ്രൂപ്പ് മാനേജര്‍മാര്‍ ആക്രമിച്ചുവെന്ന് തുറന്നടിച്ചു.

Related Post

ജനുവരി ഒന്ന് മുതൽ റെയില്‍വെ യാത്ര നിരക്കുകൾ വർധിപ്പിച്ചു

Posted by - Jan 1, 2020, 12:26 am IST 0
ന്യൂ ഡൽഹി: റെയിൽവേ യാത്ര നിരക്കുകൾ   ജനുവരി 1  മുതൽ വർധിപ്പിച്ചു.  ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന്…

പൗരത്വ ഭേദഗതി നിയമം 70 വര്‍ഷം മുമ്പെ  നടപ്പാക്കേണ്ടതായിരുന്നു:  പ്രതാപ് സാരംഗി

Posted by - Jan 19, 2020, 03:35 pm IST 0
സൂറത്ത്: രാജ്യത്തെ രണ്ടായി കീറി മുറിച്ച പൂര്‍വ്വികരായ നേതാക്കൾ  ചെയ്ത  പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി.  70 വര്‍ഷം മുമ്പെ…

വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച് ഇന്ന് 

Posted by - Apr 12, 2019, 11:21 am IST 0
വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക…

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ  ചിദംബരത്തിന് ജാമ്യമില്ല

Posted by - Oct 1, 2019, 09:54 am IST 0
ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി…

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിട്ട മുന്‍പ്രതിപക്ഷ നേതാവ് ബിജെപി മന്ത്രിസഭയില്‍  

Posted by - Jun 16, 2019, 09:32 pm IST 0
മുംബൈ: കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പ്രതിപക്ഷ നേതാവ്  രാധാകൃഷ്ണ വിഖേ പാട്ടീല്‍ ഫട്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് അഷിഷ്…

Leave a comment