ലതികയുടെ തലമുണ്ഡനം ഗൂഢാലോചന; തിരക്കഥ സിപിഎമ്മിന്റേത്: മുല്ലപ്പള്ളി  

261 0

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിന്റെ നടപടിക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി. ലതികാ സുഭാഷ് കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. ചിലരുമായി ഗൂഡാലോചന നടത്തി. ലതിക കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുറിവുണ്ടാക്കി. ഈ തിരക്കഥയില്‍ സിപിഎമ്മിന് പങ്കുണ്ട്. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തത്. സിപിഎമ്മിന്റെ തിരക്കഥയായിരുന്നു ലതികയുടെ സ്ഥാനാര്‍ത്ഥിത്വം. വാളയാര്‍ അമ്മയ്ക്ക് ധര്‍മ്മടത്ത് പിന്തുണ കൊടുക്കണോയെന്ന് പാര്‍ട്ടി നേതാക്കളുമായി ആലോചിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റേത് കേരള ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനാര്‍ഥി പട്ടികയാണ്. പി സി ചാക്കോയുടെ മുന്നണി മാറ്റത്തില്‍ 'പോകാന്‍ തീരുമാനിച്ചാല്‍ മറ്റ് മാര്‍ഗ്ഗമില്ല' എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. വൈപ്പിനിലെ പ്രശ്‌നം പാര്‍ട്ടി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Post

വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍നിന്ന് അമ്പതുലക്ഷം പിടിച്ചെടുത്തു  

Posted by - Apr 13, 2021, 10:25 am IST 0
കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത അമ്പത് ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ…

ഇപ്പോൾ  പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ല: ടിക്കാറാം മീണ

Posted by - Oct 21, 2019, 02:38 pm IST 0
തിരുവനന്തപുരം: കനത്ത മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോൾ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി നഗരത്തില്‍…

ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ 10 അംഗ വനിതാ സംഘത്തെ പൊലീസ് തിരിച്ചയച്ചു  

Posted by - Nov 16, 2019, 03:45 pm IST 0
പത്തനംതിട്ട : ശബരിമല ദർശനത്തിനായി എത്തിയ  പത്തംഗ വനിതാ സംഘത്തെ പോലീസ് തിരിച്ചയച്ചു. ആന്ധ്രയിൽ നിന്ന് വന്ന സംഘത്തെയാണ് പോലീസ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമാണ്…

സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Dec 6, 2019, 09:41 am IST 0
തൃശൂർ: തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു.  മഞ്ജുവിന്‍റെ പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പോലീസ് വ്യക്തമാക്കി.…

സ്വദേശാഭിമാനി-കേസരി പുരസ്‌കാരം എം.എസ്. മണിക്ക്

Posted by - Dec 7, 2019, 09:42 am IST 0
തിരുവനന്തപുരം:  ഈ വര്‍ഷത്തെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ്…

Leave a comment