കൂ​ട​ത്താ​യി ദു​രൂ​ഹ​മ​രണം:  മൂന്ന് പേരുടെ അറസ്റ്റ്  രേഖപ്പെടുത്തി  

194 0

കോഴിക്കോട്: കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പെടെയുള്ളവര്‍ മരിച്ച സംഭവത്തിൽ  മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജോളി, മാത്യു, പ്രജുകുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച റോയിയുടെ ഭാര്യയാണ് അറസ്റ്റിലായ ജോളി. കൊല്ലപ്പെട്ട ആറുപേരും മരിക്കുന്നതിന് തൊട്ടു മുമ്പ് ആട്ടിന്‍ സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മരിച്ച റോയി തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശം  കണ്ടെത്തിയിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ജോളി ചോദ്യം ചെയ്യുന്നതിനിടെ  ജോളി കുറ്റസമ്മതം നടത്തിയതായി  പോലീസ് പറഞ്ഞു.  ആറ് പേരും വിഷാംശം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Related Post

കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ച് തീപിടിച്ചു; നാലുപേരുടെ നിലഗുരുതരം    

Posted by - Jun 15, 2019, 10:57 pm IST 0
കൊല്ലം: കെഎസ്ആര്‍ടിസിയും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ പ്രകാശന്‍, കണ്ടക്ടര്‍ സജീവന്‍, എന്നിവര്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും…

കേരളത്തിലെ ചില മാധ്യമങ്ങൾ പച്ചകള്ളങ്ങൾ പ്രചരിപ്പിക്കുന്നു :  കുമ്മനം രാജശേഖരൻ  

Posted by - Feb 12, 2020, 03:08 pm IST 0
തിരുവല്ല: കേരളത്തില്‍ ഇപ്പോഴുള്ളത് മാധ്യമ മാഫിയകളെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേരന്‍. പറഞ്ഞു .ജന്മഭൂമിയുടെ പത്തനംതിട്ട ശബരിഗിരി എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകളുടെപേരിൽ…

ടെലിവിഷന്‍ അവാര്‍ഡ് വിതരണം ഇന്ന് തിരുവനന്തപുരത് 

Posted by - Oct 30, 2019, 01:30 pm IST 0
2018ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെ വിതരണം ഇന്ന്  വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ.എ.കെ ബാലന്‍ നിര്‍വഹിക്കും. കഥാ വിഭാഗത്തില്‍…

ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആശുപത്രിയിൽ

Posted by - Oct 3, 2019, 03:04 pm IST 0
തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ. ഡോ. എം സൂസപാക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ…

മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല

Posted by - Nov 12, 2019, 01:43 pm IST 0
തിരുവനന്തപുരം : മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല. ഇത്തവണത്തെ മണ്ഡലകാല സമയം കഴിഞ്ഞ വർഷത്തെ പോലെ സംഘർഷത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…

Leave a comment