ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചു

227 0

ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘത്തിന് ഗോവെർണോറുടെ അനുമതി ലഭിച്ചു.

നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു  അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള  സംഘം ഞായറാഴ്ച ജമ്മുവില്‍നിന്നെത്തി നേതാക്കളെ കാണും. നാഷണല്‍ കോണ്‍ഫറന്‍സ് വക്താവാണ്‌  ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നേതാക്കളെ സന്ദര്‍ശിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ്  നേതാവ്  ദേവേന്ദര്‍ സിങ് റാണ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അനുമതി തേടിയിരുന്നു. 
 

Related Post

തിരുപ്പൂർ ബസ്സപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted by - Feb 20, 2020, 03:12 pm IST 0
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് 19 പേര്‍ മരിക്കാനിടയായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.  'തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍…

5000 അര്‍ധസൈനികരെ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചു   

Posted by - Dec 11, 2019, 06:13 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം നേരിടാൻ 5000 അര്‍ധ സൈനികരെ അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കയച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ്എന്നീ വിഭാഗങ്ങളെയാണ് വ്യോമമാര്‍ഗം എത്തിച്ചത്.  കശ്മീരില്‍നിന്ന്…

പി.സി ചാക്കോ ഇടതുപാളയത്തില്‍; യെച്ചൂരിയുമായി കൂടിക്കാഴ്ചയും സംയുക്തപത്രസമ്മേളനവും  

Posted by - Mar 16, 2021, 12:47 pm IST 0
ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോ എല്‍ഡിഎഫ് പാളയത്തിലെത്തി. എല്‍ഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവര്‍ത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും…

വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ  സാധിച്ചില്ല : ഐഎസ്ആർഒ.

Posted by - Sep 19, 2019, 03:00 pm IST 0
ബംഗളൂരു :  വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. ലാൻഡർ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയിട്ട് ഇന്ന് 13 ദിവസമായി. വിക്രമിന്റെ നിർദിഷ്ട ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ നാസയുടെ…

സുപ്രീംകോടതി വിധിയോടെ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന്​ തെളിഞ്ഞു ; അനില്‍ അംബാനി

Posted by - Dec 14, 2018, 03:14 pm IST 0
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധിയോടെ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന്​ തെളിഞ്ഞതായി റിലയന്‍സ്​ കമ്യൂണിക്കേഷന്‍സ്​ ചെയര്‍മാന്‍ അനില്‍ അംബാനി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അനില്‍ അംബാനി…

Leave a comment