ഐഎസ് ബന്ധം: കാസര്‍കോഡ് സ്വദേശി അറസ്റ്റില്‍; കേരളത്തില്‍ ഇയാള്‍ ചാവേര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നതായി എന്‍ഐഎ  

130 0

കൊച്ചി: ഐഎസ് ബന്ധമുള്ള കാസര്‍കോഡ് സ്വദേശി റിയാസ് അബുബക്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇയാളെ നാളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ ഇയാള്‍ ചാവേര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു എന്ന് എന്‍ഐഎ വ്യക്തമാക്കി.

ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരുമായി റിയാസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. റിയാസടക്കം മൂന്നുപേരെയാണ് കൊച്ചിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തി ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. കാസര്‍കോഡ് രണ്ടുകേന്ദ്രങ്ങളിലും പാലക്കാട് ഒരിടത്തുമാണ് ഇന്നലെ റെയ്ഡ് നടത്തിയത്. ഇവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കൊച്ചിലിയേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

എന്‍ഐഎ ഐജി അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇയാള്‍ എവിടെയാണ് ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത് എന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല.

Related Post

നവംബർ ഒന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Posted by - Nov 1, 2019, 08:17 am IST 0
കോട്ടയം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് എംജി സർവ്വകലാശാല നവംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടണമെന്ന്  വെല്‍ഫെയര്‍ പാര്‍ട്ടി  

Posted by - Dec 20, 2019, 12:37 pm IST 0
തിരുവനന്തപുരം:  പൗരത്വ നിയമത്തെ അനുകൂലിച് സംസാരിച്ച  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്രയും വേഗം കേരളം വിടണമെന്ന്  വെല്‍ഫെയര്‍ പാര്‍ട്ടി. രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ഗവര്‍ണറെ നാടുകടത്തണമെന്ന്…

വൈദ്യുതി നിയന്ത്രണം: തീരുമാനം 15ന്; ചാര്‍ജ് വര്‍ധനയുണ്ടായേക്കും  

Posted by - Jul 4, 2019, 07:33 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് ഉറപ്പായി. ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് താല്‍കാലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്. ജൂലൈ…

അമ്പലപ്പുഴ പാല്‍പ്പായസം ഇനി ഗോപാല കഷായം എന്നറിയപ്പെടും 

Posted by - Nov 4, 2019, 02:57 pm IST 0
പത്തനംതിട്ട : അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രശസ്തമായ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനി മുതൽ ഗോപാല കഷായം എന്ന പേരിലാണ് പായസം അറിയപ്പെടാൻ പോകുന്നത്. അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ്…

പോക്കുവരവ്  ഫീസ് കൂട്ടി

Posted by - Feb 7, 2020, 01:31 pm IST 0
വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്.വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍…

Leave a comment