കനകമല കേസിൽ  ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവും തടവ് വിധിച്ചു

185 0

കൊച്ചി: രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും വിധിച്ചു. രണ്ടാം പ്രതി ചേലക്കര സ്വദേശി ടി.സ്വാലിഹിന് 10 വര്‍ഷവും മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. കേസില്‍ ആറ് പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വര്‍ഷവും തിരൂര്‍ സ്വദേശി സഫ്‌വാന് എട്ട് വര്‍ഷവും കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്‌നൂദീന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചത്. പിഴ ശിക്ഷയുമുണ്ട്. വിവിധ വകുപ്പുകളിലായി പ്രതികള്‍ക്ക് ലഭിച്ച തടവുകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. ആറാം പ്രതി കുറ്റ്യാടി സ്വദേശി എന്‍.കെ. ജാസിമിനെ വെറുതെ വിട്ടിരുന്നു. 

Related Post

കാപ്പാട് മാസപ്പിറവി കണ്ടു; നാളെ മുതല്‍ കേരളത്തില്‍ റംസാന്‍ വ്രതം  

Posted by - May 5, 2019, 10:56 pm IST 0
കോഴിക്കോട്: കേരളത്തില്‍ നാളെ (തിങ്കള്‍) റംസാന്‍ വ്രതം ആരംഭിക്കും. ഇന്ന് വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍…

ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആശുപത്രിയിൽ

Posted by - Oct 3, 2019, 03:04 pm IST 0
തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ. ഡോ. എം സൂസപാക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ…

ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിച്  വര്‍ഗ്ഗീയ  കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ 

Posted by - Jan 16, 2020, 11:42 am IST 0
വളാഞ്ചേരി : സമൂഹ മാധ്യമത്തില്‍ ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിച്  വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കാര്‍ത്തല സ്വദേശിയായ ഷഫീഖ് റഹ്മാൻ  പിടിയിൽ.  വാട്‌സ്ആപ്പ് വഴി ഭാര്യയുടെ ഫോട്ടോ…

പാലായിൽ  എന്‍.ഹരി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും

Posted by - Sep 3, 2019, 02:53 pm IST 0
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.  ബി.ജെ.പി നേതാവ് എന്‍. ഹരിയെയാണ് ബി.ജെ.പി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയായി  പ്രഖ്യാപിച്ചത്. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍.…

സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു 

Posted by - Nov 7, 2019, 06:01 pm IST 0
തിരുവനന്തപുരം:  സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് അവ ആരംഭിക്കുന്നത്. ഈ…

Leave a comment