ആഴക്കടല്‍ മത്സ്യബന്ധനം: വിവാദ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം: ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം  

161 0

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായുള്ള വിവാദ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.അതോടൊപ്പം കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നല്‍കുകയോ ധാരണാപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരത്തില്‍ ഏതെങ്കിലുമൊരു ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെങ്കില്‍ അത് പിന്നീടാണ് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരിക. അപ്പോള്‍ നിയമപരമായ പരിശോധന നടത്തുകയെന്നും വിവാദമുയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

വ്യവസായ സംരംഭകരെ ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ നടത്തിയ അസന്റ് 2020 യിലാണ് യുഎസ് ആസ്ഥാനമായ ഇഎംസിസിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 
 

Related Post

ഓട്ടോ ടാക്‌സി നിരക്ക് കൂട്ടും  

Posted by - Oct 22, 2019, 03:59 pm IST 0
തിരുവനന്തപുരം: ഓട്ടോടാക്‌സി നിരക്ക് കൂട്ടാന്‍ ധാരണയായി. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ഓട്ടോ-ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. നവംബര്‍ പത്തിന് മുന്‍പ് നിരക്ക് വര്‍ധന…

കാപ്പാട് മാസപ്പിറ കണ്ടു; റമദാന്‍ വ്രതാരംഭമായി  

Posted by - Apr 12, 2021, 03:18 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ  റംസാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികള്‍…

കടുത്ത ചൂട്; കോട്ടയവും ആലപ്പുഴയും പൊള്ളുന്നു  

Posted by - Mar 17, 2021, 10:05 am IST 0
ആലപ്പുഴ : സംസ്ഥാനത്ത വേനല്‍ കടുക്കുമ്പോള്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയവും, ആലപ്പുഴയും പൊള്ളുന്നു. കോട്ടയത്ത് തിങ്കളാഴ്ച 38.4 ഡിഗ്രി സെല്‍ഷ്യസും, ആലപ്പുഴയില്‍ 36.8 ഡിഗ്രി സെല്‍ഷ്യസും…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

പാലായിൽ  മാണി സി.കാപ്പന്‍ വിജയിച്ചു 

Posted by - Sep 27, 2019, 01:12 pm IST 0
കോട്ടയം: കഴിഞ്ഞ മൂന്ന് തവണ കൈവിട്ടെങ്കിലും ഇത്തവണ പാലാക്കാര്‍ മാണി സി.കാപ്പനെ വിജയിപ്പിച്ചു. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ടോം ജോസിനെ അട്ടിമറിച്ചാണ് മാണി സി.കാപ്പന്‍ വിജയിച്ചത്.…

Leave a comment