കോവിഡ് വ്യാപനം തടയാന്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യോഗി ആദിത്യനാഥ്  

273 0

കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പതാക കൈമാറി വിജയയാത്ര ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു യോഗിയുടെ പ്രസംഗം. കോരളത്തില്‍ മാറിമാറി വന്ന സിപിഎം, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപിക്കാതെ തടയാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഉള്ളതിനാലാണ്. കേരളത്തില്‍ കോവിഡ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് ലോകം മുഴുവന്‍ കേരള സര്‍ക്കാരിന്റെ പരാജയം കണ്ടു ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേരുമാറ്റി കയ്യടി നേടാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമ്പോള്‍ കേരളത്തില്‍ അര്‍ഹരായവര്‍ക്ക് പോലും നീതി നിഷേധിക്കുന്നുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

ജനങ്ങളുടെ വികാരം വച്ചാണ് ഇരുമുന്നണികളും കളിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും എതിരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ശബരിമല വിഷയം ഇതിന് ഉദാഹരണമാണ്. കേരളത്തില്‍ സര്‍ക്കാര്‍ വിശ്വാസ സംരക്ഷണത്തിന് എതിര് നില്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുകയാണ്. രാമക്ഷേത്രം ഇതിന് ഉദഹരണമാണെന്നും അദേഹം പറഞ്ഞു.
 

Related Post

സംഘപരിവാർ ഭാഷയുടെ പേരിൽ  സംഘർഷ വേദി തുറക്കുന്നു : മുഖ്യമന്ത്രി

Posted by - Sep 15, 2019, 09:17 am IST 0
 തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കണം എന്ന് അമിത് ഷാ പറഞ്ഞത് സംഘപരിവാർ…

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

Posted by - May 25, 2019, 04:47 pm IST 0
കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ…

മാവോയിസ്റ്റ് വെടിവെയ്പ്പിനെ ന്യായീകരിച്ച് ടോം ജോസ്

Posted by - Nov 5, 2019, 11:06 am IST 0
 അട്ടപ്പാടിയിലെ പോലീസ് നടത്തിയ ഏറ്റുമുട്ടലിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. ജനാധിപത്യ സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നവർ തീവ്രവാദികൾ ആണെന്നും അതിനാൽ മാവോവാദികളായ തീവ്രവാദികളിൽ നിന്ന് ജനങ്ങളെ…

ഹിന്ദു പാർലമെന്റിലെ 54 ഹിന്ദു സംഘടനകൾ സമിതി വിട്ടു

Posted by - Sep 12, 2019, 02:26 pm IST 0
തിരുവനന്തപുരം : ശബരിമല പ്രക്ഷോഭണ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ആരംഭിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ പിളർന്നു . നവോത്ഥാന സമിതി സംവരണ സംരക്ഷണ…

വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ സ്വയം തീകൊളുത്തി അമ്മയും മകളും മരിച്ചു  

Posted by - May 14, 2019, 06:28 pm IST 0
തിരുവനന്തപുരം: ജപ്തി നോട്ടീസിനെ തുടര്‍ന്ന് ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മകളും മരിച്ചു. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. ലേഖ (40)മകള്‍ വൈഷ്ണവി(19) എന്നിവരാണ് മരിച്ചത്. ഇന്നു…

Leave a comment