ശബരിമലയിലെ യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി

131 0

ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി. 2018ല്‍ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അവസാനത്തേത് അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ. വിധിയിലെ ചിലകാര്യങ്ങള്‍ പരിശോധിക്കുന്നതിന് വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്നാണ് അദേഹം നിരീഷിച്ചത്. ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ   ഇക്കാര്യം വ്യക്തമാക്കിയത്. 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശാല ബെഞ്ചിന് വിട്ടതല്ലേയെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ അദേഹം ചോദിച്ചു.  ഒരോരുത്തരുടെയും ഹര്‍ജി ഒരോ ദിവസവും കേള്‍ക്കാൻ പറ്റില്ലെന്നും അതിനാല്‍ രഹ്നഫാത്തിമ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഇതും പരിഗണിക്കാമെന്ന് അദേഹം വ്യക്തമാക്കി. ഇതോടെ ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുള്ള ഹര്‍ജി അടുത്ത ആഴ്ച്ച പരിഗണിക്കാമെന്ന്  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

Related Post

തിരുവനന്തപുരം, പത്തനംതിട്ട,,ആലത്തൂര്‍, വടകര ? ആകാംക്ഷയോടെ കേരളം  

Posted by - May 23, 2019, 07:00 am IST 0
കേരളം  ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നാലു മണ്ഡലങ്ങളിലെ ഫലം. 'താമര വിരിയുമോ എന്നതാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ആകാംക്ഷ.   തിരുവനന്തപുരത്ത് രാജേട്ടന്റെ വിജയം ബി ജെ പി…

പോക്കുവരവ്  ഫീസ് കൂട്ടി

Posted by - Feb 7, 2020, 01:31 pm IST 0
വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്.വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍…

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി: മുംബൈ പൊലീസ് കണ്ണൂരില്‍  

Posted by - Jun 19, 2019, 07:08 pm IST 0
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ യുവതിയുടെ പീഡനാരോപണ പരാതിയില്‍ തുടര്‍ നടപടികള്‍ക്കായി മുംബൈ പൊലീസ് കണ്ണൂരിലെത്തി. ഓഷിവാര പൊലീസിലെ…

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്ബി കൂട്ടായ്മ

Posted by - Oct 12, 2019, 03:08 pm IST 0
കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സംസാരിച്ചു എന്ന കുറ്റത്തിന് സന്ന്യാസ സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഏറ്റുവാങ്ങുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്…

മുഖ്യമന്ത്രി പിണറായി ആശുപത്രി വിട്ടു  

Posted by - Apr 14, 2021, 04:00 pm IST 0
കോഴിക്കോട്: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായത്. മുഖ്യമന്ത്രി കണ്ണൂരിലെ…

Leave a comment