ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തെലങ്കാനയില്‍ അറസ്റ്റില്‍

189 0

ഹൈദരാബാദ്: ആക്ടിവിസ്റ്റും ഭൂമാത ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി തെലങ്കാനയില്‍ അറസ്റ്റില്‍. തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര്‍ റാവുവിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചതിനാണ് തൃപ്തിയേയും സംഘത്തേയും സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തത്. 

വെറ്ററിനറി ഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകരിച്ച കേസിലെ പ്രതികളെ ആറുമാസത്തിനുള്ളില്‍ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് അയച്ച കത്ത് കൈമാറാന്‍ സംഘടിച്ച് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. തൃപ്തിയും സംഘവും അണികള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഇതോടെ സംഘം പ്രതിഷേധിക്കുകയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. 

Related Post

കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു

Posted by - Feb 15, 2020, 05:18 pm IST 0
കൊച്ചി: കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. മൂന്ന് മാസത്തേക്ക് യൂണിറ്റിന് 10 പൈസ വീതമാണ് വർധിപ്പിക്കുന്നത്. ഇത് സർചാർജായി ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ ആണ് ശുപാർശ ചെയ്തത്.…

വെണ്മണി ദമ്പതിമാരുടെ കൊലപാതകം; പ്രതികൾ വിശാഖപട്ടണത്തിൽ പിടിയിൽ

Posted by - Nov 13, 2019, 01:41 pm IST 0
ആലപ്പുഴ : വെണ്മണിയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശികളെ വിശാഖപ്പട്ടണത്ത് നിന്ന് റെയിൽവെ സുരക്ഷാ സേന പിടികൂടി. ലബിലു, ജുവൽ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ചിത്രം പതിപ്പിച്ച…

ബിനോയിയെ തള്ളി കോടിയേരി; കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം താനോ പാര്‍ട്ടിയോ ഏറ്റെടുക്കില്ലെന്ന്  

Posted by - Jun 22, 2019, 06:51 pm IST 0
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ മകനെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകനെ സംരക്ഷിക്കില്ല. കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്കോ…

എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച  

Posted by - May 4, 2019, 11:58 am IST 0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഫലം അംഗീകരിക്കുവാനുള്ള പരീക്ഷ ബോര്‍ഡ് യോഗം തിങ്കളാഴ്ച രാവിലെയാണ് ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. അന്ന് തന്നെ ഉച്ചതിരിഞ്ഞ് ഫലം പ്രഖ്യാപിക്കുവാനാണ്…

.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു  

Posted by - Nov 4, 2019, 10:12 am IST 0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നു. പലയിടത്തും സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്…

Leave a comment