കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു

272 0

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ മാനനഷ്ട ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. ശശി തരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്തത്. 2018 ഒക്ടോബർ 28ന് രവിശങ്കർ പ്രസാദ് നടത്തിയ വാർത്താ സമ്മേളനത്തിൽ ശശി തരൂരിനെ കൊലയാളിയെന്ന് പരാമർശിച്ചുവെന്നാണ് ഹര്‍ജിയിലെ പരാതി. മെയ് രണ്ടിന് നേരിട്ട് ഹാജരാകാൻ രവിശങ്കർ പ്രസാദിന് കോടതി നോട്ടീസയച്ചു.

Related Post

വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേടെന്ന ആരോപണവുമായി ചെന്നിത്തല  

Posted by - Mar 17, 2021, 10:02 am IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കാന്‍…

ഇന്നുമുതല്‍ പിന്‍സീറ്റ് യാത്രക്കാർക്കും ഹെല്‍മെറ്റ്  നിർബന്ധം  

Posted by - Dec 1, 2019, 10:11 am IST 0
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഞായറാഴ്ചമുതല്‍ ഹെല്‍മെറ്റ് നിർബന്ധം  . പുറകിലിരി ക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. പരിശോധന…

ഡി.ജി.പി ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണം

Posted by - Jan 4, 2020, 12:58 am IST 0
തിരുവനന്തപുരം: ബിനാമി പേരിൽ തമിഴ്‌നാട്ടിൽ അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിൽ  ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച്…

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; കടകള്‍ ഒമ്പത് മണിവരെ, പൊതുചടങ്ങുകള്‍ക്ക് നിയന്ത്രണം  

Posted by - Apr 12, 2021, 11:37 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈര്‍ഘ്യം പരമാവധി രണ്ടുമണിക്കൂറാക്കി നിജപ്പെടുത്തി.   ഒമ്പത് മണിക്ക് മുമ്പ് കടകള്‍ അടയ്ക്കാനും…

മഞ്ജു വാരിയരുടെ പരാതിയിൽ  തെളിവെടുപ്പിന് ശ്രീകുമാർ മേനോൻ വന്നില്ല

Posted by - Dec 2, 2019, 10:31 am IST 0
തൃശ്ശൂർ: നടി മഞ്ജു വാരിയരുടെ പരാതിയിൽ തെളിവെടുപ്പിന്  ഞായറാഴ്‌ച ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും സംവിധായകൻ ശ്രീകുമാർ മേനോൻ എത്തിയില്ല. തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസാണ് കേസ്‌ അന്വേഷിക്കുന്നത്.…

Leave a comment