ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  

263 0

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി അഭിഭാഷക നിഖിത ജേക്കബിനേയും ശാന്തനു മുളുകിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇരുവര്‍ക്കും നേരത്തെതന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ദിഷ രവിയെ ബെംഗളൂരുവിലെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റുചെയ്യുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് എഡിറ്റുചെയ്തു, രാജ്യത്തെ അപമാനിക്കാന്‍ ശ്രമിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. ടൂള്‍കിറ്റ് കേസില്‍ രാജ്യത്ത് ആദ്യം അറസ്റ്റിലായതും ദിഷയാണ്. അറസ്റ്റിലായതിനു ശേഷം പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഡല്‍ഹി പോലീസ് ഈ ശ്രമങ്ങളെയെല്ലാം തടഞ്ഞു. അറസ്റ്റിലായ പത്താം ദിവസമായ ഇന്ന് ദിഷയുടെ കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.

ജാമ്യം നല്‍കരുതെന്ന്ാവര്‍ത്തിച്ച ഡല്‍ഹി പോലീസിനോട് ടൂള്‍കിറ്റും റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളും തമ്മില്‍ എന്താണ് ബന്ധമെന്ന് ഡല്‍ഹി പട്യാല കോടതി ചോദിച്ചതും ശ്രദ്ധേയമാണ്. ശനിയാഴ്ച ദിഷയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ പോലീസിനായില്ല. ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോ? അതോ വെറുതെ അനുമാനിക്കുകയാണോ? അക്രമങ്ങളുമായി ദിഷ രവിക്ക് എന്ത് ബന്ധം? കോടതിയുടെ ഈ ചോദ്യങ്ങള്‍ക്ക് പോലീസ് നല്‍കിയ മറുപടി കേസില്‍ അന്വേഷണം നടക്കുകയാണെന്നാണ്.

ടൂള്‍കിറ്റ് നിര്‍മ്മിച്ചതിനു പിന്നില്‍ ദിഷ അടക്കമുള്ള മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇതിലൊന്നും പോലീസിന്റെ പക്കല്‍ കൃത്യമായ തെളിവുകളില്ല. ദിഷ രവി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഗൂഢാലോചനയില്‍ ഭാഗമായിരുന്നെന്നും നിര്‍ണ്ണായക തെളിവുകളായ വാട്ട്‌സാപ്പ് ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്‌തെന്നും പോലീസ് വാദിക്കുന്നു. കേസിന് ആധാരമായ പല തെളിവുകളും നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ പോലീസ് വാദങ്ങളെ തള്ളിക്കളഞ്ഞ കോടതി ഇന്ന് ദിഷക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

Related Post

കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു

Posted by - Dec 14, 2019, 04:48 pm IST 0
മുംബൈ: കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്‌പോര്‍ട്‌സ് ഡിജിറ്റല്‍ , സ്റ്റുഡിയോസ് തുടങ്ങി മുഴുവന്‍ ബിസിനസുകളുടേയും മേല്‍നോട്ടം ഇനി കെ…

മോഹന്‍ ഭാഗവതിന്റെ അകമ്പടി കാറിടിച്  ആറ് വയസ്സുകാരന്‍ മരിച്ചു

Posted by - Sep 12, 2019, 10:33 am IST 0
ജയ്പൂര്‍: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ അകമ്പടി കാർ  ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. . ബുധനാഴ്ച…

ചെന്നൈയില്‍  പൗരത്വ നിയമ ഭേദഗതിക്കെതിരായ മെഗാറാലി ആരംഭിച്ചു

Posted by - Dec 23, 2019, 03:12 pm IST 0
ചെന്നൈ:പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടില്‍ ഡി.എം.കെയും സഖ്യകക്ഷികളും നടത്തുന്ന മഹാറാലി ചെന്നൈയിൽ തുടങ്ങി.  ഡി.എം.കെ നേതക്കളായ എം.കെ.സ്റ്റാലിന്‍, കനിമൊഴി, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, എം.ഡി.എം.കെ നേതാവ് വൈകോ…

മോദിയുടെ ഇളയസഹോദരനാണ് ഉദ്ധവ് താക്കറെ : സാംമ്‌നാ ദിനപത്രം

Posted by - Nov 29, 2019, 05:14 pm IST 0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരനാണ്  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കെറയെന്ന് ശിവസേന മുഖപത്രം സാമ്‌ന. ഉദ്ധവ് താക്കറെയുമായി സഹകരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. പ്രധാനമന്ത്രി ഏതെങ്കിലും ഒരു…

ജെഎൻയുവിൽ  ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാർഥികൾ ബഹിഷ്കരിച്ചു  

Posted by - Nov 11, 2019, 01:39 pm IST 0
ന്യൂ ഡൽഹി :  ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രതിഷേധ സമരം. ഹോസ്റ്റലിലെ ഫീസ് വർധനയിലും സമയക്രമത്തിനുമെതിരായി  വിദ്യാർത്ഥികളുടെ സമരം. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി സർവകലാശാലയിൽ…

Leave a comment