ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍

252 0

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും വീട്ടു തടങ്കലില്‍. ഇവരെ കൂടാതെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ മറ്റ് നേതാക്കളും വീട്ടുതടങ്കലിലാണ്. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരായി ടിഡിപി യുടെ വന്‍ പ്രതിഷേധം തടയുന്നതിനാണ്  നേതാക്കളെ അറസ്റ്റ് ചെയ്തത്.

 വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരായി നടത്തുന്ന ആക്രണങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധത്തിന് ടിഡിപി പദ്ധതിയിട്ടിരുന്നു. 
ജഗന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു .
ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണ്  ഇതെന്നും ഇന്ന് രാത്രി എട്ട് വരെ താൻ  ഉപവാസമിരിക്കുമെന്നും നായിഡു പറഞ്ഞു. 

അക്രമം അഴിച്ചുവിട്ടത് ടിഡിപിയാണെന്നാരോപിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഇന്ന് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Related Post

സാമൂഹിക അകലം വർദ്ധിപ്പിക്കുക, വൈകാരിക ദൂരം കുറയ്ക്കുക, മാൻകി ബാത്തിൽ പ്രധാനമന്ത്രി മോദി, 21 ദിവസത്തെ ലോക്ക്ഡൗണിന് ക്ഷമ ചോദിക്കുന്നു.

Posted by - Mar 29, 2020, 12:11 pm IST 0
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ 21 ദിവസത്തെ ലോക്ക്ഡൗണിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറഞ്ഞു. ദരിദ്രർ തന്നോട് ദേഷ്യപ്പെടുന്നുവെന്ന് ഉറപ്പുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് മറ്റ്…

പ​ഴ​നി​യി​ല്‍ ലോ​റി​യും കാറും കൂ​ട്ടി​യിടിച്ച് ആറ് മലയാളികള്‍ മരിച്ചു

Posted by - May 9, 2018, 09:41 am IST 0
ദി​ണ്ടി​ഗ​ല്‍: ത​മി​ഴ്നാ​ട്ടി​ലെ പ​ഴ​നി​യി​ല്‍ ലോ​റി​യും കാറും കൂ​ട്ടി​യിടിച്ചുണ്ടായ അപകടത്തില്‍ ആറ്​ മലയാളികള്‍ മരിച്ചു. ​ര​ണ്ടു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കോ​രു​ത്തോ​ട് സ്വ​ദേ​ശി ശ​ശി, ഭാ​ര്യ വി​ജ​യ​മ്മ(60),ബന്ധു സു​രേ​ഷ്…

വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുകയാണ് : ആശാദേവി 

Posted by - Feb 12, 2020, 06:08 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വൈകുന്നതിനെതിരെ   നിര്‍ഭയയുടെ അമ്മ ആശാദേവി. പ്രതികള്‍ക്ക് പുതുക്കിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന നിര്‍ഭയയുടെ മാതാപിതാക്കളുടേയും സംസ്ഥാനത്തിന്റെയും ഹര്‍ജിയില്‍ ഡല്‍ഹി…

പ്രധാനമന്ത്രിയെ വധിക്കാന്‍ മാവോയിസ്​റ്റുകള്‍ പദ്ധതി തയാറാക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ 

Posted by - Jun 8, 2018, 03:31 pm IST 0
പൂണൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്​റ്റുകള്‍ പദ്ധതി തയാറാക്കുന്നതായി പൂണെ പൊലീസ്​. എം.4 വിഭാഗത്തിലുള്‍പ്പെടുന്ന തോക്ക്​ ഉപയോഗിച്ച്‌​ മോദിയെ വധിക്കാന്‍ ഇവര്‍ പദ്ധതി തയാറാക്കുന്നുവെന്നാണ്​ പൊലീസി​​ന്റെ ആരോപണം.…

Leave a comment