മരടിലെ ഫ്ലാറ്റുടമകളുടെ ഹർജി സുപ്രീം കോടതി സ്വീകരിച്ചു

312 0

കൊച്ചി:തീരദേശ നിയമം ലംഘിച്ച് നിർമിച്ച കൊച്ചി മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് വിധികളിലെ  പിഴവുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഫ്ലാറ്റ്കൾ  പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവിൽ ഗുരുതരമായ പിഴവുകളുണ്ട്. അത് തിരുത്തണം.  ഗോൾഡൻ കായലോരം റെസിഡന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി  ഫയലിൽ സ്വീകരിച്ചത്. അഞ്ച് ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ഫ്ലാറ്റുടമകൾക്ക് ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ  ഈ നടപടി.

ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് താമസക്കാർക്ക് മരട് നഗരസഭ ഇന്നലെ നോട്ടീസ് നൽകിയിരുന്നു. മൂന്നു ഫ്ളാറ്റുകളിലെ താമസക്കാർ നോട്ടീസ് കൈപ്പറ്റാതെ പ്രതിഷേധിച്ചു. എന്നാൽ ഒരു ഫ്ളാറ്റിലുള്ളവർ നോട്ടീസ് കൈപ്പറ്റി.സുപ്രീംകോടതി ഉത്തരവു പ്രകാരം ഫ്ളാറ്റുകൾ പൊളിക്കാൻ നഗരസഭ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട് . ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ  പ്രതിഷേധിച്ച് തിരുവോണദിവസമായ  ഇന്ന് ഫ്ളാറ്റുടമകൾ നഗരസഭാ ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തുകയാണ്. സമരക്കാർക്ക് പിന്തുണയുമായി ഇന്ന് നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകൾ നഗരസഭാ ഓഫീസിന് മുന്നിലേക്ക് എത്തി. ഫ്ലാറ്റുടമകളുടെ കാര്യത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ദയാപൂർവം പെരുമാറണമെന്ന് സമരക്കാരെ സന്ദർശിക്കാനെത്തിയ ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.

Related Post

എറണാകുളം ലോ കോളേജില്‍   എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർഥികൾ ഏറ്റുമുട്ടി

Posted by - Feb 14, 2020, 05:13 pm IST 0
കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികൾ  ഏറ്റുമുട്ടി. രണ്ടു സംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ. യൂണിറ്റ്…

പാലാരിവട്ടം പാലം പുനർനിർമ്മാണത്തിൽ നിന്ന് ഡിഎംആർസി പിന്മാറുന്നു

Posted by - Dec 25, 2019, 10:11 am IST 0
കൊച്ചി : തകർന്ന് കിടക്കുന്ന പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതിൽ നിന്ന് ഡിഎംആർസി പിന്മാറാൻ ഒരുങ്ങുന്നു . ഇത്  സൂചിപ്പിച്ച് ഉടനെത്തന്നെ സർക്കാരിന് കത്ത് നൽകുമെന്ന് ഇ. ശ്രീധരൻ…

മഴ നില്കാതെ  റോഡ് നന്നാക്കാനാവില്ലെന്ന് ജി. സുധാകരന്‍

Posted by - Sep 6, 2019, 06:01 pm IST 0
കൊച്ചി: ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ തകര്‍ന്ന റോഡുകള്‍ നന്നാക്കാൻ സാധിക്കുകയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കൊച്ചിയിൽ പറഞ്ഞു . കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിൽ  സര്‍ക്കാരിനെതിരെ ഹൈക്കോടതി…

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ആസാം സ്വദേശി പിടിയിൽ

Posted by - Nov 27, 2019, 05:14 pm IST 0
കൊച്ചി : പെരുമ്പാവൂരിൽ കടമുറിക്ക് മുന്നിൽ യുവതിയെ കൊല്ലപ്പെട്ട  നിലയിൽ കണ്ടെത്തി. കുറുപ്പംപടി സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ്  കൊലപാതകം നടന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആസാം…

മരട് ഫ്ലാറ്റ് ഒഴിയാനുള്ള അവസാന തീയതി ഇന്ന് 

Posted by - Oct 3, 2019, 10:35 am IST 0
കൊച്ചി : മരട് വിവാദ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാൻ നഗരസഭ ഫ്ലാറ്റുടമകൾക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധി നീട്ടണമെന്ന് താമസക്കാർ ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ…

Leave a comment