ബലാൽസംഗ കേസ് വിധി വന്നു: ആശാറാം ബാപ്പുവിന് ജീവപര്യന്തം

266 0

സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൂടെ ഉണ്ടായിരുന്ന 4 പേരിൽ 2 പേരെ വെറുതെവിടുകയും 2 പേർക്ക് 20 വർഷം തടവും ശിക്ഷയായി കോടതി വിധിച്ചു.

ആശ്രമത്തിൽ വെച്ച് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് രാജസ്ഥാനിലും ഗുജറാത്തിലുമായി 2 കേസുകൾ ആണ് നിലവിലുള്ളത്. വിധി പറയുതുന്നതിനു മുൻപായിത്തന്നെ പെൺകുട്ടിയുടെ വീടിനു പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.  സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന്റെ അനുയായികൾ അക്രമം അഴിച്ചു വിടാൻ സാധ്യത ഉള്ളതിനാലാണിത്. കൂടാതെ രാജ്യത്തും കനത്ത സുരക്ഷ ഒരുക്കി യിട്ടുണ്ട്.ജോദ്പുർ  സെൻട്രൽ ജയിൽ  പരിസരത്ത് സ്ഥാപിച്ച  പ്രത്യേക വിചാരണ കോടതിയിൽ വെച്ചായിരുന്നു വിധി പറഞ്ഞത്. ഈ മാസം ആദ്യം അന്തിമ വാദം കേട്ട ശേഷം വിധി പറയാനായി ജോദ്പുർ കോടതി ജഡ്ജി  മധുസൂദനൻ ശർമ തീയതി ഇന്നലത്തേക്ക് മാറ്റി  വെക്കുക ആയിരുന്നു.

2013 ഓഗസ്റ്റ് 20 നാണ് മാനയി  ഗ്രാമത്തിലെ ആശ്രമത്തിൽ പ്രായപൂർത്തി ആകാത്ത  പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പോലീസിന് ലഭിക്കുന്നത്. ഇതിനു പിന്നാലെ ആണ് അഹമ്മദാബാദി നടുത്തുള്ള ആശ്രമത്തിൽ ആശാറാം ബാപ്പുവും മകൻ നാരായണൻ സായിക്കും നേരെ പീഡന ആരോപണവുമായി 2 സഹോദരിമാർ മുന്നോട്ടു വന്നത്. നാരായണൻ സായി ഇതെതുടർന്ന് പോലീസ് പിടിയിലായിരുന്നു.

Related Post

പൗരത്വ ബില്ലിനെതിരായ ഹർജികളിൽ കേന്ദ്രത്തിന് നോട്ടീസ്  

Posted by - Dec 18, 2019, 12:47 pm IST 0
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി ബില്ലിനെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി. ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്നാണ്…

ഐപിസി, സിആർപിസി ചട്ടങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യത : അമിത് ഷാ 

Posted by - Dec 8, 2019, 06:01 pm IST 0
ന്യൂ ഡൽഹി : ഐപിസി, സിആർപിസി ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താൻ  സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൂനെയിൽ നടന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ്…

പാകിസ്ഥാൻ ഹൈക്കമ്മീഷന് പുറത്ത് സിഖ് സമുദായ പ്രതിഷേധം

Posted by - Sep 2, 2019, 07:59 pm IST 0
ന്യൂ ഡൽഹി: പാകിസ്ഥാനിൽ സിഖ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി അക്രമാസക്തമായി പരിവർത്തനം ചെയ്തതിൽ പ്രതിഷേധിച്ച് സിഖ് സമുദായത്തിലെ അംഗങ്ങൾ തിങ്കളാഴ്ച ഇവിടെ മാർച്ച് നടത്തി. പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിൽ…

നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Feb 14, 2020, 03:46 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ…

മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - May 2, 2018, 08:14 am IST 0
ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്നും പകരം മറ്റു ചില രേഖകളാണ് ആവശ്യമെന്നും കേന്ദ്ര സർക്കാർ…

Leave a comment