പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാര്‍ വാദം കള്ളം

90 0

പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാരിന്റെ നുണ വാദത്തെ പൊളിച്ചടുക്കി റിപ്പോർട്ട്. സര്‍ക്കാരിന്റെ മദ്യനയം സത്യത്തില്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പുറത്തുവിട്ടില്ല. ഒടുവില്‍ വന്നപ്പോള്‍ ബാറുകള്‍ക്ക് ചാകരയുമായി. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ മറുപടിയിലാണ് 77 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതായി സമ്മതിക്കുന്നത്. 

എന്നാൽ സര്‍ക്കാര്‍ പുതുതായി ഒരു ബാറുകള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് പ്രസംഗിക്കുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഈ അവസരത്തില്‍ രാജിവെക്കണമെന്ന് പി കെ ഫിറോസ് ആവശ്യപ്പെട്ടു. കോഴിക്കോട്ടെ ഹോട്ടല്‍ റാവീസ്, കോപ്പര്‍ഫോളിയോ, മൊണാര്‍ക്ക്, സൂര്യ എന്നിവക്ക് ബാര്‍ലൈസന്‍സ് നല്‍കിയതായും രേഖയില്‍ പറയുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് വാഗ്ദാനം നല്‍കിയ ഇന്നസെന്റും, കെ.പി.എ.സി ലളിതയും കുറ്റസമ്മതം നടത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 

Related Post

ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 17, 2019, 08:22 am IST 0
ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ കുറിച്ച്‌ ഒരു യുവാവ് ഫെയ്‌സ്ബുക്ക്…

സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

Posted by - Sep 10, 2018, 08:09 am IST 0
ന്യൂഡല്‍ഹി : സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി. തെക്കന്‍ കേരളത്തില്‍ അതിരാവിലെ മുതല്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.  രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു…

കടുത്ത ചൂടിൽ കേരളം; കനത്ത മഴയിൽ യുഎഇ

Posted by - Mar 28, 2019, 06:56 pm IST 0
അബുദാബി: കേരളം കടുത്ത ചൂടിലൂടെ കടന്നുപോകുമ്പോള്‍ യുഎഇയില്‍ പരക്കെ മഴ. മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പലയിടത്തും റോഡ് ഗതാഗതം താറുമാറായി.  രണ്ടുദിവസത്തെ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് പിന്നാലെ യുഎഇയിലെ എല്ലാ…

കെഎസ്ആർടിസി കളക്ഷൻ തുകയിൽ 200 രൂപയുടെ കള്ളനോട്ട് 

Posted by - Apr 30, 2018, 11:14 am IST 0
 കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ എസ്ബിഐയുടെ പുത്തൻ ചന്ത ശാഖയിൽ അടക്കാൻ കൊണ്ടുവന്ന കളക്ഷൻ തുകയിൽ 200 രൂപ നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്. ഒരേ സീരിയൽ നമ്പറുകൾ ഉള്ള…

Leave a comment