ഒരു പെണ്ണിന്‍റെ പേരില്‍ രണ്ട് പേര്‍ തമ്മില്‍ നടുറോഡില്‍ തല്ലുകൂടി: ഒടുവില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന കഥ

476 0

ഒരു പെണ്ണിന്‍റെ പേരില്‍ രണ്ട് പേര്‍ തമ്മില്‍ തല്ലുകൂടുക. തക്കം നോക്കി യുവതി മൂന്നാമനൊപ്പം പോകുക. സിനിമയെ വെല്ലുന്ന കഥയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഇതൊരു കെട്ടുകഥയോ സിനിമാ കഥയോ അല്ല. ബംഗളൂരുവിലാണ് സംഭവം. ക‍ഴിഞ്ഞ ഒരു വര്‍ഷമായി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ചികാബിദാരുകല്‍ മൂര്‍ത്തി എന്ന ആളിന്‍റെ കൂടെ താമസിച്ച്‌ വരികയായിരുന്നു ശശികലയെന്ന സ്ത്രീ. ഇപ്പോള്‍ ശശികല ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഡ്രൈവര്‍ സിദ്ധരാജു ശശികലയെ വിവാഹം ക‍ഴിക്കാന്‍ ഇഷ്ട അറിയിക്കുകയും ശശികല വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. 

ക‍ഴിഞ്ഞ ശനിയാ‍ഴ്ച ഇവര്‍ രണ്ടുപേരെയും മൂര്‍ത്തി റോഡില്‍ വെച്ച്‌ കണ്ടത് മുതലാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. പ്രശ്നം വഷളായപ്പോള്‍ പൊലീസെത്തി മൂന്നുപേരെയും സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍ വെച്ച്‌ ആരുടെ കൂടെ പോണം എന്ന പൊലീസിന്‍റെ ചോദ്യത്തിലാണ് സംഭവത്തിലെ അടുത്ത ട്വിസ്റ്റ് പുറത്തു വന്നത്. രണ്ടുപേരുടെയും കൂടെ പോകുന്നില്ലെന്നായിരുന്നു മറുപടി നല്‍കിയ ശശികല, പിന്നീട് സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ കൂടെ പോവുകയയിരുന്നു. ബെംഗളൂരു-നെലമംഗലം ഹൈവേയില്‍ രണ്ട് യുവാക്കള്‍ തമ്മില്‍ കലഹം ആരംഭിച്ചത്. വാക്കേറ്റത്തില്‍ ആരംഭിച്ച കലഹം കൈയ്യാങ്കളിയിലേക്ക് കടന്നപ്പോ‍ഴാണ് ആളുകള്‍ സംഭവത്തില്‍ ഇടപെട്ടത്.

Related Post

ഏപ്രിൽ 30ന് ഇന്ത്യയും മലേഷ്യയും ചേർന്നുള്ള സൈനികാഭ്യാസം 

Posted by - Apr 26, 2018, 07:50 am IST 0
"ഹരിമൗ ശക്തി" എന്ന പേരിൽ ഇന്ത്യയും മലേഷ്യയും ചേർന്നുകൊണ്ടുള്ള സൈനിക പരിശീലനം ഏപ്രിൽ 30 മുതൽ മെയ് 13 വരെ മലേഷ്യയിൽ നടക്കുന്നു  കൂടുതൽ കഴിവുവളർത്താനും സൈനിക…

കനത്ത മഴ: മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു

Posted by - Jun 3, 2018, 09:46 am IST 0
മുംബൈ: മണ്‍സൂണിന്​ മുമ്പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു. ശനിയാഴ്​ച വൈകിട്ട്​ മുതല്‍ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്​. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത…

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി

Posted by - Sep 8, 2019, 06:37 pm IST 0
ബെംഗളൂരു : സോഫ്റ്റ് ലാന്റിംഗിനിടെ കാണാതായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി.  വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്തിയതായും ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍…

ഇന്ത്യയുടെ നാവിക ആശയവിനിമയത്തിന് വൻ കുതിപ്പ്; ജിസാറ്റ്-7ആർ (GSAT-7R) പ്രവർത്തനം ആരംഭിച്ചു

Posted by - Nov 12, 2025, 03:42 pm IST 0
മുംബൈ: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (Indian Ocean Region – IOR) തങ്ങളുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ നിർണ്ണായകമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഇന്ത്യൻ നാവികസേനയ്ക്കായി…

വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി

Posted by - Feb 10, 2019, 08:32 am IST 0
ലഖ്നൗ: വിഷമദ്യദുരന്തത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും മരിച്ചവരുടെ എണ്ണം 90 ആയി. സഹ്റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18 ഉം, കുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരഖണ്ഡില്‍ 26…

Leave a comment