ഒരു മുന്നണിയുടേയും ഭാഗമല്ല; ആരുടേയും പിന്തുണ സ്വീകരിക്കും: പി.സി. ജോര്‍ജ്  

381 0

കോട്ടയം: നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമാകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പി.സി. ജോര്‍ജ്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുമായി ചേര്‍ന്ന് പൂഞ്ഞാറില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം. തനിക്ക് കെ. സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം നല്ല മനുഷ്യനാണെന്നും പി.സി. ജോര്‍ജ് പറയുന്നു. ജനപക്ഷം ഇപ്പോള്‍ ആരുടേയും ഭാഗമാകാന്‍ തചീരുമാനിച്ചിട്ടില്ല. എന്നാല്‍ പിന്തുണയുമായി ആരുതന്നെ വന്നാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

സുരേന്ദ്രന്‍ ആചാര സംരക്ഷണത്തിനായി ശബരിമല സമരത്തിന് മുന്നില്‍ നിന്നു. മാന്യതയും മര്യാദയും ഉള്ളതുകൊണ്ടാണ് സുരേന്ദ്രനെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. മാര്‍ച്ച് മൂന്നാം തീയതി മുന്നണി പ്രവേശം സംബന്ധിച്ച അന്തിമ തീരുമാനം പറയുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Related Post

വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചതെന്ന് ഉമ്മൻ ചാണ്ടി

Posted by - Apr 5, 2019, 06:46 pm IST 0
തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപിക്കെതിരായാണ് മത്സരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചത്. എന്നാൽ രാഹുലിന്‍റെ മറുപടി മാതൃകാപരമായിരുന്നുവെന്നും ജനഹൃദയങ്ങളെ…

നേമത്തെ കരുത്തനായി കെ മുരളീധരന്‍; പ്രഖ്യാപനം ഇന്നുണ്ടായേക്കും  

Posted by - Mar 14, 2021, 06:18 pm IST 0
തിരുവനന്തപുരം: നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് വിവരം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറിയ സാഹചര്യത്തില്‍ നേമത്ത് മുരളീധരന് വഴിയൊരുങ്ങിയിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കും ഏറെ…

പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്

Posted by - May 22, 2018, 12:29 pm IST 0
കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.  പുതിയ സ്റ്റാന്‍ഡ് പരിസരത്തെ മാരാര്‍ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന്…

പി എം മോദി സിനിമ റിലീസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Posted by - Apr 9, 2019, 12:16 pm IST 0
ദില്ലി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ…

എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി

Posted by - Dec 10, 2018, 05:53 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച്‌ എട്ട് ദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്നും…

Leave a comment