മോഷണം തടയാന്‍ ശ്രമിച്ച യുവതിയെ കുത്തിക്കൊന്ന് മോഷ്ടാവ് രക്ഷപെട്ടു  

325 0

ന്യൂഡല്‍ഹി: മോഷണ ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ അമ്മയുടേയും മകന്റേയും മുന്നിലിട്ട് കുത്തിക്കൊന്നു. ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം. പഞ്ചാബ് സ്വദേശി സിമ്രാന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

രാത്രി 9.30-ഓടെ അമ്മയ്ക്കും മകനുമൊപ്പം മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്കു പോകുകയായിരുന്ന യുവതിക്കുനേരെ അപ്രതീക്ഷിതമായി ആക്രമണം ഉണ്ടാകുകയായിരുന്നു. വഴിയിലേക്കു കയറിയ യുവതിയടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവിനെ ചെറുത്തതോടെ അയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു. ആളുകള്‍ ഓടിയടുത്തതോടെ അക്രമി സ്ഥലത്തു നിന്നും രക്ഷപെട്ടു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Related Post

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ  ഒറ്റക്കെട്ടായി പോരാടും – സി.ഐ.ടി.യു

Posted by - Jan 28, 2020, 09:46 am IST 0
ചെന്നൈ: പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് തീരുമാനിക്കുന്ന  തൊഴിൽവിരുദ്ധതീരുമാനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു. അഖിലേന്ത്യാ സമ്മേളനത്തിൽ പ്രഖ്യാപനം. സി.ഐ.ടി.യു. തനിച്ചും മറ്റു ട്രേഡ് യൂണിയനുകളെ സഹകരിപ്പിച്ചും ഇത്തരം നീക്കങ്ങളെ…

ഐ.എന്‍.എക്‌സ്. മീഡിയ കേസിൽ പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Posted by - Dec 4, 2019, 02:29 pm IST 0
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചിദംബരം ഇതോടെ ജയില്‍ മോചിതനാകും. രണ്ട് ലക്ഷം…

ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ കൂട്ടബലാത്‌സംഗം ചെയ്തു

Posted by - Apr 19, 2019, 07:23 pm IST 0
മുസാഫർനഗർ: ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. 22 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവും സുഹൃത്തുക്കളും ചേർന്നു പീഡനത്തിന്…

മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളും കുറ്റ വിമുക്തര്‍

Posted by - Apr 16, 2018, 12:42 pm IST 0
ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളും കുറ്റ വിമുക്തര്‍. 2007 മെയ് 18 നാണ് മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. ഒമ്പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്വാമി…

Leave a comment