പിഎസ് സി: എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു; സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും

223 0

തിരുവനന്തപുരം: പിഎസ്സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷനുമായി ആലോചിച്ച ശേഷം ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പ്രതികരിച്ചു.

അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും. സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാട് തുടരുകയാണ് സര്‍ക്കാര്‍.

നൈറ്റ് വാച്ച്മാന്‍ തസ്തികയുടെ ജോലിസമയം എട്ട് മണിക്കൂറാക്കി ക്രമീകരിച്ച് കൂടുതല്‍ അവസരം സൃഷ്ടിക്കും എന്ന് മന്ത്രി ഉറപ്പ് നല്‍കി. നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഈ ഒഴിവുകള്‍ നികത്തുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. പിന്തുണച്ച സംഘടനകള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ നന്ദിയറിയിച്ചു.

Related Post

കവി കിളിമാനൂർ മധു (71) അന്തരിച്ചു

Posted by - Sep 14, 2019, 05:42 pm IST 0
തിരുവനന്തപുരം: കവി കിളിമാനൂർ മധു (71) അന്തരിച്ചു. കാൻസർ ബാധിതനായി കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.50ന് തിരുവനന്തപുരം കോസ്‌‌മോ ആശുപത്രിയിലായിരുന്നു അന്ത്യം.  മൃതദേഹം രാവിലെ…

കുഞ്ഞുണ്ണി മാഷ്  സ്മാരകം നാടിനു സമർപ്പിച്ചു 

Posted by - Sep 24, 2019, 10:31 am IST 0
തൃപ്രയാർ: പൊക്കമില്ലായ്മയെ ഔന്നത്യ ബോധം  കൊണ്ട്   മറികടന്ന വ്യക്തിയാണ് കവി കുഞ്ഞുണ്ണി മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലപ്പാട് കുഞ്ഞുണ്ണി സ്മാരകം നാടിന്  സമർപ്പിച്ച്…

നവംബര്‍ 20ന് സ്വകാര്യ ബസ് സമരം  

Posted by - Oct 22, 2019, 03:50 pm IST 0
തൃശ്ശൂര്‍: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട്  സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങളില്‍ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ്…

നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Posted by - Nov 18, 2019, 04:27 pm IST 0
കൊച്ചി: നടൻ ശ്രീനിവാസനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി എൽ എഫ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്  ചെന്നൈയിലേക്ക് പോകാൻ പരിശോധനകളെല്ലാം…

രണ്ടില ചിഹ്നം ജോസിന് തന്നെ; ജോസഫിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 15, 2021, 07:32 am IST 0
ഡല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നല്‍കിയതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഹ്നം…

Leave a comment