എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

273 0

തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എബിവിപിയുടെ വഞ്ചിയൂര്‍ ധര്‍മ്മദേശം ലെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ എസ്.എഫ്.ഐ യാണെന്ന് എബിവിപി ആരോപിച്ചു. 

സംഭവത്തെ തുടര്‍ന്ന് രാത്രികാല പെട്രോളിംഗും ശക്തമാക്കാനാണ് പോലീസിന്റെ നീക്കം. അതേ സമയം സ്‌കൂള്‍ പാര്‍ലമെന്റ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളിലാണ് ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആക്രമണത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Related Post

ആർട്ടിക്കിൾ 370 പിൻവലിക്കലിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാൻ അമിത് ഷാ ശരദ് പവാറിനോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടു   

Posted by - Sep 2, 2019, 11:36 am IST 0
സോളാപൂർ:  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എൻസിപി തലവൻ ശരദ് പവാറിനും നേരെ ദ്വിമുഖ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷാ. ആർട്ടിക്കിൾ…

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു

Posted by - Jan 29, 2020, 01:26 pm IST 0
ന്യൂദല്‍ഹി: മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു . ഇന്ന് രാവിലെയാണ് സൈന ബിജെപിയുടെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് എടുത്തത്. ബാഡ്മിന്റണ്‍…

മോദി പതനം തുടങ്ങിയെന്നു പിണറായി വിജയൻ 

Posted by - Mar 17, 2018, 07:58 am IST 0
മോദി പതനം തുടങ്ങിയെന്നു പിണറായി വിജയൻ  മോദി സർക്കാരിനെതിരെ പരാമർശവുമായാണ് മന്ത്രി പിണറായി വിജയൻ രംഗത്തുവന്നിട്ടുള്ളത്‍.  ഉത്തർപ്രദേശിൽ ബിജെപി നേരിട്ട തോൽവി ഇതിനു ഉദാഹരണമാണെന്നും ബിജെപി ഭരണത്തിൽ…

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്   

Posted by - Apr 15, 2019, 04:30 pm IST 0
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ പൊതു പരിപാടികളിൽ പങ്കെടുക്കും. പത്തനാപുരം, പത്തനംതിട്ട,…

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സി കെ പത്മനാഭന്‍; ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെയെന്ന് ബിജെപി നേതാവ് 

Posted by - Jan 17, 2019, 08:38 am IST 0
മലപ്പുറം: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍. ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെയാണ്. പക്ഷേ, പറഞ്ഞാല്‍ കേസ്…

Leave a comment