കേരളകോൺഗ്രസിനെ ഇനി ആര് നയിക്കും;  തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

566 0

കോട്ടയം: കേരളകോൺഗ്രസിനെ ആര് നയിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് തെരഞ്ഞെടുപ്പ് കഴിയും വരും കാത്തിരിക്കേണ്ടി വരും. അതുവരെ പാർട്ടിയുടെ ചുമതലകൾ വർക്കിംഗ് ചെയർമാനും ഡെപ്യൂട്ടി ചെയർമാനും വഹിക്കും. കെ എം മാണിയുടെ നിര്യാണത്തോടെ  ചെയർമാൻ, നിയമസഭാകക്ഷിനേതൃസ്ഥാനം എന്നിവ ആര്‍ക്കൊക്കെയാണെന്ന രണ്ട് നിർണ്ണായക തീരുമാനങ്ങളാണ് കേരളകോൺഗ്രസ് എം ഉടൻ എടുക്കേണ്ടത്. 

പാലായിൽ ആര് സ്ഥാനാർത്ഥിയാകുമെന്നത് ഇപ്പോൾ തീരുമാനമെടുക്കേണ്ട വിഷയമല്ല. പി ജെ ജോസഫാണ് പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ. 

ചെയർമാനില്ലാത്ത സമയത്ത് വർക്കിംഗ് ചെയർമാനാണ് അധ്യക്ഷൻ. സി എഫ് തോമസ് ഡെപ്യൂട്ടി ചെയർമാനും ജോസ് കെ മാണി വൈസ് ചെയർമാനുമാണ്. തെര‌‌‌‌‌ഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ ഈ ഘടനയിൽ ഒരു മാറ്റം ഇപ്പോൾ വേണ്ടെന്നാണ് നേതാക്കൾക്കിടയിലെ ധാരണ. 

തെരഞ്ഞെടുപ്പ് ശേഷം മാത്രമേ പാർട്ടി കമ്മിറ്റി പോലും ചേരൂ. പലപ്പോഴും ചെയർമാൻ സ്ഥാനം കേരളകോൺഗ്രസിന് കീറാമുട്ടിയായിട്ടുണ്ട്. 

എന്നാൽ കേരളകോൺഗ്രസ് എമ്മിന് ഒരു നേതാവ് മാത്രമാണുണ്ടായിരുന്നത്. പാർട്ടി ചെയർമാനും നിയമസഭാകക്ഷി നേതാവും ഒരാളായിരുന്നു. ഇനിയും അങ്ങനെയായിരിക്കുമോ എന്നതാണ് അറിയേണ്ടത്. 

Related Post

ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു: സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

Posted by - Apr 17, 2018, 06:13 pm IST 0
ത്രിപുരയില്‍ സംഘപരിവാര്‍ സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി.അജീന്ദര്‍ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്. മരത്തില്‍ തൂങ്ങിയ നിലയില്‍ അജീന്ദറിനെ കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

Posted by - Apr 15, 2019, 04:34 pm IST 0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15, 16 തീയതികളിലായി രണ്ട്…

നിയമസഭ തെരഞ്ഞെടുപ്പ് ; ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക നാളെ  

Posted by - Mar 5, 2021, 04:57 pm IST 0
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച പുറത്തിറക്കും. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് ട്വന്റി 20യുടെ തീരുമാനം. കുന്നത്തുനാട്…

പി.സി. ജോര്‍ജ് എന്‍.ഡി.എ.യിലേക്ക്; ബി.ജെ.പിയുമായി ചര്‍ച്ച നടത്തി  

Posted by - Feb 28, 2021, 05:58 pm IST 0
തൃശൂര്‍: ജനപക്ഷം നേതാവ് പി. സി. ജോര്‍ജ് എന്‍.ഡി.എ. സഖ്യത്തിലേക്ക്. ശനിയാഴ്ച രാത്രി നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുത്തിരുന്നതായി ബിജെപി നേതൃത്വം വെളിപ്പെടുത്തി.…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം

Posted by - Jul 8, 2018, 10:49 am IST 0
ന്യൂഡല്‍ഹി: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം. സെപ്റ്റംബര്‍ 20 നാണ് 92 കാരനായ…

Leave a comment