ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് തുടങ്ങി

325 0

ദില്ലി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതും. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. 

തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. അസമിലും ഒഡീഷയിലും നാലു സീറ്റുകൾ വീതവും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയിൽ നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഉൾപ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും രണ്ട് മണ്ഡലങ്ങളിലും  ഇന്നാണ് വോട്ടെടുപ്പ്. 

ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോൾ ആകെ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.

ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മൂന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. 

തെക്കേ ഇന്ത്യയിലെ നാല്പത്തിയഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍. 

ഉത്തര്‍ പ്രദേശിലെ എട്ടു സീറ്റും 2014 ല്‍ ബിജെപി വിജയിച്ചതാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കൈരാന മണ്ഡലം എസ്‍പി – ബിഎസ്‍പി സഖ്യം പിടിച്ചെടുത്തിരുന്നു. മഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയ്ക്ക് ഇത്തവണ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Related Post

നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

Posted by - Apr 29, 2018, 12:58 pm IST 0
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കടന്നാക്രമിച്ചാണ് സോണിയ ഗാന്ധി മോദി രൂക്ഷഭാഷയിൽ വിമർശിച്ചത്.  സര്‍ക്കാരിന്‍റെ…

മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ നിതീഷ് കുമാര്‍

Posted by - May 27, 2018, 10:11 am IST 0
പാറ്റ്ന: മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ചിലര്‍ക്ക് പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഇടങ്ങളിലേക്ക് മാറ്റാനായി.…

കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted by - May 27, 2018, 01:14 pm IST 0
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.…

രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ പത്രിക സമര്‍പ്പിക്കും 

Posted by - Apr 10, 2019, 02:14 pm IST 0
അമേഠി: അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി ഇന്ന് പത്രിക നല്കും. രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുൽ പത്രിക നല്കുക. സോണിയ ഗാന്ധി,…

മുഖ്യമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Posted by - Oct 24, 2018, 08:54 pm IST 0
കൊല്ലം: മുഖ്യമന്ത്രിയെ കൊല്ലത്ത് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശബരിമല സംബന്ധിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം.കൊല്ലം ഉമയനല്ലൂരില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. ഇരവിപുരം ബൂത്ത് പ്രസിഡന്റ് അനിലിനെ കൊട്ടിയം…

Leave a comment