ട്രെയിനില്‍വച്ച്‌ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഭിഭാഷകന്‍ അറസ്റ്റില്‍

106 0

ചെന്നൈ: ട്രെയിനില്‍വച്ച്‌ ഒന്‍പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അഭിഭാഷകനും ബിജെപിയുടെ മുന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെപി പ്രേം ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഒരുമണിയോടെയാണ് പ്രേം ട്രെയിനില്‍ കയറിയത്. ഓപ്പണ്‍ ടിക്കറ്റായിരുന്നു അയാളുടെ കൈയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ റിസര്‍വേഷന്‍ കോച്ചിലാണ് പ്രേം കയറിയത്. പെണ്‍കുട്ടി മധ്യത്തിലും അമ്മയും സഹോദരനും താഴെയും അച്ഛന്‍ മുകളിലുള്ള ബര്‍ത്തിലുമായിരുന്നു കിടന്നിരുന്നത്.

 എല്ലാവരും ഉറങ്ങുന്ന സമയത്ത് കുട്ടിയുടെ വായ പൊത്തിപ്പിടിച്ച്‌ ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നവെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുടുംബത്തോടൊപ്പമായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. 

മദ്രാസ് ഹൈക്കോടതിയുടെ അഭിഭാഷക അസോസിയേഷനില്‍ അംഗത്വമുള്ളയാളാണ് പ്രേം ആനന്ദ്. കൂടാതെ 2006 ല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ഇയാള്‍ ചെന്നൈയിലെ രാധാകൃഷ്ണ നഗറില്‍ നിന്നും മത്സരിച്ചിരുന്നു. പ്രേമിനെ പെണ്‍കുട്ടി തള്ളി മാറ്റുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ വിവരം അറിഞ്ഞത്. കോയമ്ബത്തൂരിനും ഈറോഡിനും ഇടയിലായിരുന്നു സംഭവം നടന്നത്. അടുത്ത സേറ്റഷനില്‍ തന്നെ ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കി. ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും പ്രേമിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
 

Related Post

കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ

Posted by - Mar 8, 2018, 07:42 am IST 0
കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ 1992 മാർച്ച് 27 ഇന് രാവിലെയാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ…

വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍

Posted by - Dec 17, 2018, 09:26 am IST 0
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും…

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

വീണ്ടും ഹർത്താൽ 

Posted by - Apr 5, 2018, 02:14 pm IST 0
വീണ്ടും ഹർത്താൽ  ഏപ്രിൽ ഒൻപതിന് സംസ്‌ഥാന വ്യാപകമായി ഹർത്താൽ.ദലിത് ഐക്യവേദിയാണ് സംസ്‌ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഉത്തരേന്ത്യയിൽ ദലിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ്…

Leave a comment