സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചര്‍ച്ച ചെയ്യും  

441 0

ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാകും. ബംഗാളിലെ വോട്ടുചോര്‍ച്ചയും യോഗം വിലയിരുത്തും. കേരളത്തില്‍ തിരിച്ചടിയില്‍ ശബരിമലയും വിഷയമായോ എന്ന് പൊളിറ്റ് ബ്യൂറോ പരിശോധിക്കും.

കേരളത്തില്‍ നിന്നുള്ള ഒരു സീറ്റും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റും അടക്കം ആകെ മൂന്ന് സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്.
പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും പിന്നിലായി  നാലാമതായിരുന്നു. ത്രിപുരയിലെ രണ്ട് സീറ്റുകളും പരാജയപ്പെട്ടു. കേരളത്തില്‍ വിജയം ഉറപ്പിച്ചിരുന്ന പാലക്കാട്, ആറ്റിങ്ങല്‍, ആലത്തൂര്‍ മണ്ഡങ്ങളിലും വടകരയില്‍ പി ജയരാജന്റെ തോല്‍വിയും സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു.  കേരളത്തില്‍ സിപിഎമ്മിന് ഒരു സീറ്റ് മാത്രം കിട്ടിയ സാഹചര്യവും പശ്ചിമബംഗാളില്‍ പാര്‍ട്ടി വോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയതും യോഗം വിശദമായി ചര്‍ച്ച ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേരളത്തില്‍ നിന്നുള്ള പി ബി അംഗം എംഎ ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ് നയം പാര്‍ട്ടി പരിശോധിക്കും. ജൂണ്‍ ആദ്യവാരത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

Related Post

തലയ്ക്ക് പരിക്കേറ്റ ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദർശിച്ചു

Posted by - Apr 16, 2019, 03:22 pm IST 0
തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. തലക്ക് പരിക്കേറ്റ…

ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് 

Posted by - Apr 17, 2019, 11:01 am IST 0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ…

ഒരു മുന്നണിയുടേയും ഭാഗമല്ല; ആരുടേയും പിന്തുണ സ്വീകരിക്കും: പി.സി. ജോര്‍ജ്  

Posted by - Feb 28, 2021, 08:32 am IST 0
കോട്ടയം: നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമാകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പി.സി. ജോര്‍ജ്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുമായി ചേര്‍ന്ന് പൂഞ്ഞാറില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം. തനിക്ക് കെ. സുരേന്ദ്രനുമായി…

രാഹുലിനെതിരെ തുറന്നടിച്ച് മോദി 

Posted by - May 2, 2018, 07:02 am IST 0
തിരഞ്ഞെടുപ്പിന് 12 ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയുടെ മാതൃഭാഷയിലോ മറ്റേതെങ്കിലും ഭാഷയിലോ…

മോദിയുടെ ശബരിമല പരാമർശത്തിൽ കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നൽകി

Posted by - Apr 17, 2019, 04:05 pm IST 0
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിൽ സിപിഎം പരാതി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം പരാതി നൽകിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയത്.…

Leave a comment