റാഞ്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി. ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാകിസ്താന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കട്ടെ, പ്രധാനമന്ത്രി വെല്ലുവിളിച്ചു. ജാര്‍ഖണ്ഡിലെ ബര്‍ഹെയ്ത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മുന്നില്‍ ഞാനൊരു വെല്ലുവിളി വെയ്ക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ എല്ലാ പാകിസ്താന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കട്ടെ. കശ്മീരിലും ലഡാക്കിലും ആര്‍ട്ടിക്കിള്‍ 370 തിരികെകൊണ്ടുവരുമെന്ന് പറയട്ടെ, മുത്തലാഖ്. നിയമം റദ്ദാക്കുമെന്നും അവര്‍ പ്രഖ്യാപിക്കട്ടെ'-മോദി പറഞ്ഞു.