എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: ഒ​രു എ​സ്ഡി​പി​ഐ പ്ര​വര്‍​ത്ത​ക​ന്‍ കസ്റ്റഡിയില്‍

437 0

കോഴിക്കോട്: കോഴിക്കോട് എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ഒ​രു എ​സ്ഡി​പി​ഐ പ്ര​വര്‍​ത്ത​ക​ന്‍ പൊലീസ് കസ്റ്റഡിയില്‍. പേരാമ്പ്ര അരിക്കുളത്താണ് സംഭവം നടന്നത്. ആ​ക്ര​മി​ച്ച​ത് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് വെ​ട്ടേ​റ്റ വി​ഷ്ണു പറഞ്ഞിരുന്നു. 

കാ​രാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ​യാ​ണ് മേ​പ്പ​യൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എടുത്തത്. എസ്.എഫ്.ഐ ലോക്കല്‍ സെക്രട്ടറിയായ എസ്.എസ് വിഷ്ണുവിനാണ് വെട്ടേറ്റത്. മു​ള​കു​പൊ​ടി വി​ത​റി​യ ശേ​ഷ​മാ​ണ് വെ​ട്ടി​യതെന്നും അ​ക്ര​മി സം​ഘ​ത്തെ ക​ണ്ടാ​ല​റി​യാ​മെ​ന്നും വി​ഷ്ണു പ​റ​ഞ്ഞു. അ​ക്ര​മി സം​ഘ​ത്തി​ല്‍ ആ​റ് പേരാണ് ഉണ്ടായിരുന്നത് എന്നും പറയപ്പെടുന്നു.

Related Post

അല്‍ക്ക ലാംബ  കോണ്‍ഗ്രസില്‍ തിരിച്ചെത്തി 

Posted by - Oct 12, 2019, 06:05 pm IST 0
ന്യൂഡല്‍ഹി: മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ചാന്ദ്നി ചൗക്കിലെ എംഎല്‍എയുമായിരുന്ന അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അല്‍ക്ക…

പ്രവര്‍ത്തകസമിതി യോഗത്തിലും രാജിസന്നദ്ധത അറിയിച്ച് രാഹുല്‍; തടഞ്ഞ് മന്‍മോഹന്‍ സിംഗും പ്രിയങ്കയും  

Posted by - May 25, 2019, 04:50 pm IST 0
ന്യൂഡല്‍ഹി: പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എഐസിസി പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ തയാറാണെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. എന്നാല്‍ രാഹുല്‍ രാജി…

വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി; വിമതര്‍ക്കുള്‍പ്പെടെ വിപ്പ് നല്‍കും  

Posted by - Jul 12, 2019, 09:03 pm IST 0
ബെംഗളുരു: ചൊവ്വാഴ്ച വരെ കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ വിശ്വാസവോട്ട് തേടാനൊരുങ്ങി മുഖ്യമന്ത്രി കുമാരസ്വാമി. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയില്‍…

കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു

Posted by - Feb 21, 2020, 12:37 pm IST 0
കൊച്ചി:  കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകമായി കോട്ടയത്ത്  യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്  പി.ജെ. ജോസഫ് വിഭാഗവുമായി…

എല്‍.ജെ.ഡിയുമായി ലയനത്തിന് തയ്യാർ :ജെ.ഡി.എസ്

Posted by - Dec 11, 2019, 10:41 am IST 0
തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായി(എല്‍.ജെ.ഡി.) ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്.  എല്‍.ജെ.ഡി നേതാവ് എം.പി. വീരേന്ദ്രകുമാര്‍ എം.പിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷന്‍ സി.കെ.നാണു വാര്‍ത്താസമ്മേളനത്തില്‍…

Leave a comment