നാളെ കേരളത്തിലെ സി.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്‌ 

382 0

തിരുവനന്തപുരം: രാഷ്ട്രീയ താല്പര്യത്തിനായി സിബിഐയുടെ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച്‌ എ.ഐ.സി.സി ആഹ്വാന പ്രകാരം നാളെ കേരളത്തിലെ സി.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്‌ നടത്തും. തിരുവനന്തപുരത്തെയും എറണാകുളത്തേയും ഓഫീസുകളിലേക്കാണ് മാര്‍ച്ച്‌.

തിരുവനന്തപുരത്ത് മുട്ടത്തറ സി.ബി.ഐ ഓഫീസിലേക്കാണ് മാര്‍ച്ച്‌ നടത്തുന്നതെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. പ്രതിഷേധമാര്‍ച്ച്‌ രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും. എറണാകുളത്ത് പുല്ലേപ്പടി സി.ബി.ഐ ആസ്ഥാനത്തേക്ക് നടത്തുന്ന പ്രതിഷേധമാര്‍ച്ച്‌ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Post

സിപിഎമ്മിനെ വിമര്‍ശിച്ച്‌ കുമ്മനം രാജശേഖരന്‍

Posted by - Apr 21, 2018, 04:31 pm IST 0
കോട്ടയം: സിപിഎമ്മിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസുമായി ധാരണയാകാം സഖ്യമില്ല എന്ന് പറയുന്ന സിപിഎം ഇത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും…

എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി

Posted by - Dec 10, 2018, 05:53 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച്‌ എട്ട് ദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്നും…

കുമാരി സെൽജയെ ഹരിയാന കോൺഗ്രസ് പ്രസിഡന്റ് ആയി   നിയമിച്ചു

Posted by - Sep 4, 2019, 06:27 pm IST 0
ന്യൂദൽഹി: രാജ്യസഭാ എംപി കുമാരി സെൽജയെ ഹരിയാന സംസ്ഥാന തലവനായി കോൺഗ്രസ് നിയമിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാവും…

ട്രെയിനിൽ വച്ച് താൻ അപമാനിക്കപ്പെട്ടു  എന്ന് ജോസ് കെ മാണിയുടെ ഭാര്യ

Posted by - Mar 16, 2018, 09:09 am IST 0
ട്രെയിനിൽ വച്ച് താൻ അപമാനിക്കപ്പെട്ടു  എന്ന് ജോസ് കെ മാണിയുടെ ഭാര്യ ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം…

പീ​ഡ​ന​ക്കേ​സി​ല്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വിന് മു​ന്‍​കൂ​ര്‍ ജാ​മ്യം

Posted by - Nov 9, 2018, 09:06 pm IST 0
കൊ​ച്ചി: വ​നി​താ നേ​താ​വി​നെ എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ല്‍​വ​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​ഫ്‌ഐ ഇ​രി​ങ്ങാ​ല​ക്കു​ട ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജീ​വ​ന്‍ ലാ​ലി​ന് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു.  പ​രാ​തി…

Leave a comment