അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രിയുടെ  പ്രസ്താവന അപകീർത്തികരമെന്ന് അൽഫോൻസ് കണ്ണന്താനം

280 0

ഡല്‍ഹി ; അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന അപകീർത്തികരമാണെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. ഒരാളുടെ ശരീരത്തെ കുറിച്ച് ഇത്തരത്തിൽ പരിഹസിക്കുന്നത് ശരിയല്ല. മാർക്സിസ്റ്റ് പാർട്ടിക്ക് മാത്രമേ ഇത്തരത്തില്‍ അധഃപതിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്ന് കണ്ണന്താനം വ്യക്തമാക്കി. 

മറുപടിയായി മറിച്ചിടാന്‍ ആ തടി മതിയാകില്ല, ആ തടിക്ക് വെള്ളം കൂടുതലാണെന്നാണ് മട്ട് കാണുമ്പോള്‍ തോന്നുന്നതെന്ന് പരിഹസിക്കുകയായിരുന്നു മുഖ്യമന്ത്രി. 19 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷായെ ഇത്തരത്തില്‍ പരിഹസിച്ചത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് കണ്ണന്താനം പ്രതികരിച്ചു. സർക്കാരിനെ താഴെയിറക്കുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനമാത്രമാണ്. അതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Post

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടന 

Posted by - Dec 31, 2018, 09:00 am IST 0
തിരുവനന്തപുരം : പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടിപികുന്നതിനായി മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…

അല്‍ക്ക ലാംബ  കോണ്‍ഗ്രസില്‍ തിരിച്ചെത്തി 

Posted by - Oct 12, 2019, 06:05 pm IST 0
ന്യൂഡല്‍ഹി: മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ചാന്ദ്നി ചൗക്കിലെ എംഎല്‍എയുമായിരുന്ന അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അല്‍ക്ക…

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Posted by - Apr 27, 2018, 08:04 am IST 0
തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് 28നാണു വോട്ടെടുപ്പ്. ഫലം മെയ് 31ന് അറിയാം. സ്ഥാനാർഥിപ്പട്ടിക പിൻവലിക്കാനുള്ള അവസാന തീയതി 14 ആയിരിക്കും. മേയ് 10…

ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് 

Posted by - Nov 8, 2018, 08:14 pm IST 0
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.…

കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്

Posted by - Nov 18, 2018, 02:18 pm IST 0
പമ്പ : ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്. ശശികലയെ പോലീസ് തടയില്ല. പോലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തന്നെ ശബരിമലയിലെത്തും. ഉച്ചയ്ക്ക്…

Leave a comment