യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവെച്ചുകൊന്നു  

245 0

സഹറാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ചുകൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ ആശിഷ് ജന്‍വാനിയയാണ് കൊല്ലപ്പെട്ടത്. മദ്യലോബിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സഹറാന്‍പൂരില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഇദ്ദേഹത്തിന് നാളുകളായി മദ്യ മാഫിയയില്‍ നിന്ന് ഭീഷണികള്‍ നേരിട്ടിരുന്നു.

ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് ആശിഷ് മരിച്ചത്. സഹോദരന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കൊലപാതകത്തിന് പിന്നാലെ സഹറാന്‍പൂരില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. തനിക്കെതിരെ നിരന്തരം വധഭീഷണിയുണ്ടെന്ന് ആശിഷ് പരാതിപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Related Post

നെഹ്റു കുടുംബത്തിന് ലഭിച്ചിരുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നീക്കം

Posted by - Nov 8, 2019, 05:54 pm IST 0
ന്യൂഡൽഹി: നെഹ്റു കുടുംബത്തിന് ലഭിച്ചിരുന്ന  സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നീക്കം. കോൺഗ്രസ് അദ്ധ്യക്ഷൻ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി,…

ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു

Posted by - May 16, 2018, 10:51 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മുതലാണ് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയത്. വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക്…

ചന്ദ്രയാൻ -2: ചന്ദ്ര ലാൻഡർ വേർതിരിക്കൽ വിജയിച്ചു

Posted by - Sep 2, 2019, 08:20 pm IST 0
  ബെംഗളൂരു: ചന്ദ്രയാൻ -2 ഭ്രമണപഥത്തിൽ നിന്ന് ലാൻഡർ 'വിക്രം' വേർതിരിക്കുന്നത് ഐ സ് ർ ഓ  തിങ്കളാഴ്ച വിജയകരമായി നടത്തി. ഉച്ചയ്ക്ക് 12.45 ന് ആരംഭിച്ച…

പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Posted by - Jan 14, 2020, 10:24 am IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഈ വിഷയത്തില്‍ നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചന പരവും മൗലികാവകാശങ്ങളുടെ…

കളിക്കാർക്ക് പാരിതോഷിക  തുക  നൽകുന്നതിൽ കാലതാമസമില്ല: കിരൺ റിജിജു

Posted by - Sep 5, 2019, 10:19 am IST 0
സോണിപത്: അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അത്ലറ്റുകൾക്ക് 'റിവാർഡ് തുക'  നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത് കളിക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കാനും കൂടുതൽ നേട്ടങ്ങൾ നേടാൻ അവരെ…

Leave a comment