ആന്റോ പുത്തിരി അന്തരിച്ചു

208 0

കൊച്ചി : ആന്റോ  പുത്തിരി , ഫ്ലവർസ്  ചാനൽ മാർക്കറ്റിംഗ് മേധാവി (53 )  ഹൃദയാഘത്തെ  തുടർന്ന്  കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിൽ അന്തരിച്ചു .പുത്തിരി 30 വര്‍ഷത്തിലധികമായി പത്ര, ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് സജീവമായിരുന്നു. തൃശൂര്‍ വേലൂര്‍ സ്വദേശിയാണ്.  ഈ നാട് ദിനപത്രത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് മാതൃഭൂമി ദിനപത്രം, ഏഷ്യാനെറ്റ് എന്നിവിടങ്ങളിലും ജോലി ചെയ്തു.

 അഞ്ച് വര്‍ഷമായി ഫ്‌ളവേഴ്‌സിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായിരുന്നു. ഔദ്യോഗിക കാര്യത്തിനായി മുംബെയില്‍ നിന്ന് കൊച്ചിയില്‍ എത്തിയതായിരുന്നു. ഭാര്യ ബീന, മകള്‍: നയന റോസ്. സംസ്‌ക്കാരം വ്യാഴാഴ്ച 10 മണിക്ക് വേലൂര്‍ കുട്ടംകുളം സെന്റ് ജോണ്‍ ഇവാഞ്ജലിസ്റ്റ് പള്ളിയില്‍.

Related Post

ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്

Posted by - Dec 12, 2018, 02:12 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി…

നി​പ്പാ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്ന മ​രു​ന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു

Posted by - May 23, 2018, 01:27 pm IST 0
കോഴിക്കോട്‌: നിപ വൈറസ്‌ രോഗപ്രതിരോധത്തിനുള്ള മരുന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചു. പ്രതിപ്രവര്‍ത്തനത്തിന്‌ സാധ്യതയുള്ള മരുന്നാണിത്‌.   'റിബ വൈറിന്‍' എന്ന മരുന്നാണ്‌ എത്തിച്ചിട്ടുള്ളത്‌. 8000 ഗുളികകളാണ്‌…

മൂന്നുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മാവോയിസ്റ്റ് പ്രവര്‍ത്തക ഷൈനയ്ക്ക് മോചനം

Posted by - Jul 5, 2018, 12:36 pm IST 0
തിരുവനന്തപുരം: പ്രതിചേര്‍ത്തിരുന്ന കേസുകളിലെല്ലാം ജാമ്യം ലഭിച്ചതോടെ മൂന്നുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മാവോയിസ്റ്റ് പ്രവര്‍ത്തക ഷൈനയ്ക്ക് മോചനം. പതിനേഴ് യുഎപിഎ കേസുകളായിരുന്നു ഷൈനയുടെ പേരില്‍ ചുമത്തിയിരുന്നത്. 2015ല്‍ ആയിരുന്നു…

വാഹനാപകടം : മൂന്ന് മലയാളികള്‍ മരിച്ചു

Posted by - Jun 25, 2018, 08:16 am IST 0
പൊള്ളാച്ചി: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ…

പി ജയരാജനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു

Posted by - Dec 9, 2018, 01:37 pm IST 0
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. പീഡനക്കേസ് പ്രതിയായ യുവാവ് പി…

Leave a comment