യൂണിവേഴ്‌സിറ്റി കോളജില്‍ മാറ്റങ്ങള്‍ വരുന്നു;  മൂന്ന് അനധ്യാപകരെ സ്ഥലംമാറ്റി; അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന കമ്മിറ്റികള്‍  

476 0

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷങ്ങളും പരീക്ഷാ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ അടിമുടി മാറ്റങ്ങളുമായി കോളജ് വിദ്യാഭ്യാസ ഡയറക്റ്ററേറ്റ്.  ഇടയ്ക്കുവച്ച് പഠനം പൂര്‍ത്തിയാക്കാതെ പോകുന്നവര്‍ക്ക് കോളെജില്‍ ഇനി റീ അഡ്മിഷന്‍ നല്‍കില്ല. റഗുലര്‍ രീതിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവേശനം നല്‍കൂവെന്നും തീരുമാനിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കോളെജില്‍ തുടരുന്നവരെ മാറ്റുന്നത് പരിഗണിക്കുമെന്നും വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്റ്റര്‍ കെ.കെ. സുമ വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളെജ് യൂണിയന്‍ ഓഫിസില്‍ നിന്ന് ഉത്തരകടലാസ് കണ്ടെത്തിയതിലും നടപടി തുടങ്ങി. ഉത്തരകടലാസ് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടും. കോളജിലെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെ സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. പരീക്ഷാ ആവശ്യങ്ങള്‍ക്കുള്ള പുതിയൊരു ഓഫീസ് തുറക്കും. പി.എസ്.സി പരീക്ഷ അടക്കം പുറത്തു നിന്നുള്ള മറ്റു പരീക്ഷകളൊന്നും യൂണിവേഴ്‌സിറ്റി കോളജില്‍ വച്ച് നടത്തേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

അനധ്യാപകരായ മൂന്നുപേരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചെന്നും കെ.കെ.സുമ അറിയിച്ചു. കൂടാതെ, അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന കമ്മറ്റികള്‍ രൂപീകരിക്കാനും ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാനും തീരുമാനമായി. പൊലീസ് സംരക്ഷണയില്‍ രണ്ടു ദിവസത്തിനകം കോളജ് തുറക്കുമെന്നും കെ.കെ. സുമ അറിയിച്ചു.

Related Post

പ്രളയസെസ് നാളെമുതല്‍; 928 ഉത്പന്നങ്ങള്‍ക്ക് വില കൂടും  

Posted by - Jul 31, 2019, 07:37 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നാളെമുതല്‍ പ്രാബല്യത്തില്‍. 12%,18% 28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്കാണ് സെസ്. പ്രളയാനന്തര പുനര്‍…

ആധാര്‍ കാർഡ് നമ്പര്‍ റേഷന്‍ കാര്‍ഡുമായി സെപ്റ്റംബർ 30നകം ബന്ധിപ്പിക്കണം

Posted by - Sep 19, 2019, 03:14 pm IST 0
കൊച്ചി: റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ കാർഡ്  ഈ മാസം 30 നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത അംഗങ്ങളുടെ വിവരങ്ങള്‍…

എസ്.മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 12, 2019, 10:28 am IST 0
കൊച്ചി: കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസായി എസ്. മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇപ്പോഴുള്ള  ചീഫ്…

പൗരത്വ നിയമഭേദഗതി പ്രതിക്ഷേധക്കാർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച വാർത്ത തെറ്റ് : ഡിജിപി

Posted by - Jan 13, 2020, 05:18 pm IST 0
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിക്ഷേധിക്കുന്ന സംഘടനകൾക്കെതിരെ കേസെടുക്കാൻ പോലീസ് നിർദ്ദേശിച്ചതായി വന്ന വ്യാജവാർത്തകൾ വ്യാജമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ . ഏതാനും മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും ഇത്തരത്തിൽ…

കേരളത്തില്‍ ഇന്നു മുതല്‍ കനത്ത മഴ  

Posted by - Jun 3, 2019, 06:26 am IST 0
തിരുവനന്തപുരം: അടുത്ത24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. മാലിദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ അധികം വൈകാതെതന്നെ കേരളത്തിലും എത്തിച്ചേരുമെന്നാണ്…

Leave a comment